കർത്താവിന്റെ പക്കലേക്കു തിരിഞ്ഞു നിൽക്കാനുളള ആഹ്വാനം

ഇക്കഴിഞ്ഞ ജൂലൈ നാലാം തീയതി വത്തിക്കാനിലെ ‘ആരാധനക്രമവും കൂദാശകളും’ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യാലയത്തിന്റെ പരമാ ധികാരി കാർഡിനൽ സാറാ ലണ്ടനിൽ നടന്ന ഒരു അന്തർദേശിയ ലിറ്റർജിക്കൽ കോൺഫ്രൻസിൽ പ്രഖ്യാപിച്ചത് ഇ ങ്ങനെ: ‘It is very important that we return as soon as possible to a common orientation, of priests and the faithful turned together in the same direction-eastwards or at least towards the apse-to the Lord who comes’ (Posted on july fifth Hiteheus) ഈ പ്രസ്താവന വളരെ ശ്രദ്ധേയമാണ്. വത്തിക്കാൻ കൗൺസിൽ കാലഘട്ടം വരെ എല്ലാ സഭകളിലും ഇന്ന് എല്ലാ (പാശ്ചാത്യവൽക്കരിക്കപ്പെട്ടവയൊഴിച്ച്) പൗരസ്ത്യ സഭകളിലും, പ്രത്യേകി ച്ച്, ഓർത്തഡോക്‌സ് സഭകളിലും, കാത്തുസൂക്ഷിച്ചുവരുന്ന ഒരു പാ രമ്പര്യമാണ് എല്ലാവരും അൾത്താരയി ലേക്ക് അല്ലെങ്കിൽ കിഴക്കോട്ട് തിരിഞ്ഞു ആരാധനക്രമം പരികർമ്മം ചെയ്യുക എന്നുളളത്.
ഇതിൽ നിന്നു മാറ്റത്തിന് കളമൊ രുക്കിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരം ഭത്തിൻ പാശ്ചാത്യ സഭയിൽ അരങ്ങേറിയ ‘ആരാധനക്രമ നവോത്ഥാന പ്രസ്ഥാനം’ (Liturgical movement) ആയിരുന്നുവെന്നു പറയാം. അവർ ലക്ഷ്യം വച്ചത് ആരാധനക്രമത്തിലെ വിശ്വാസികളു ടെ കർമ്മോൽസുകഭാഗഭാഗിത്വം വർദ്ധി പ്പിക്കണം എന്നതായിരുന്നു. അതിനാ ണ് ആരാധനക്രമം മാതൃഭാഷയി ലാക്കണമെന്നും ജനങ്ങൾക്കു സുഗ്രാഹ്യ മായിരിക്കണമെന്നും മറ്റും അവർ വാദിച്ചത്. ഒരു ഘട്ടത്തിൽ പരി. കുർബ്ബാനയെ dialogue mass ആയി കാണണമെന്നും അവരിൽ പലരും നിലപാടെടുത്തു. അതിന് വൈദികരും ജനങ്ങളും പരസ്പരം അഭി മുഖമായി നിൽക്കുകയാണ് വേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രാ യം. ഇതു പലയിടങ്ങളിലും അവർ നടപ്പി ലാക്കുകയും ചെയ്തു.
രണ്ടാം വത്തിക്കാൻ കൗൺസിലിനെ പിന്തുടർന്ന്?
കൗൺസിലിന്റെ ആരാധനക്രമത്തെ ക്കുറിച്ചുളള രേഖയിൽ ആരാധനക്രമ പരിഷ്‌കരണത്തെക്കുറിച്ച് പരാമർശിക്കു ന്നുണ്ട്. മാറ്റങ്ങൾ വരുത്തുന്നതിനു ളള വ്യവസ്ഥകൾ കൗൺസിൽ പിതാക്കന്മാർ ചൂണ്ടികാട്ടുകയും ചെയ്തു. നവീകരണത്തെക്കുറിച്ച് പറയുന്നിടത്തെല്ലാം പാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്തണമെന്നു പിതാക്കന്മാർ ആവശ്യപ്പെടുന്നുണ്ട് (ഉദാ. SC4, 21, 23 etc). ആരാധനക്രമ പരിപാലനം ഹയരാർക്കിയിൽ നിക്ഷിപ്തമാണെന്നും പിതാക്കന്മാർ പഠിപ്പിച്ചു (SC-12). ആരാധനക്രമത്തെക്കുറിച്ചുളള രേഖയുടെ 23-ാം ഖണ്ഡികയിൽ പിതാക്കന്മാർ ശക്തമായി പറഞ്ഞു വയ്ക്കുന്ന ഒരു കാര്യം പ്രത്യേകം പ്രസക്തമാണ്. ‘സഭയുടെ ശരിയും സുനിശ്ചിതവുമായ പ്രയോജനത്തിന് ആവശ്യമായി വരുമ്പോഴല്ലാതെ ഒരു പുതുമയും ആവിഷ്‌ക്കരിക്കരുത്.
പുതിയ ക്രമം നിലവിലുളള ക്രമങ്ങളിൽ ഏതെങ്കിലും രീതിയിൽ ഘടനാപര മായി വളർന്നു വരുന്നതായിരിക്കാൻ ശ്രദ്ധ ചെലുത്തിക്കൊണ്ടു വേണം നവീകരണങ്ങൾ വരുത്തുവാൻ’ (SC-23). ഇതെല്ലാം പാടേ മറന്നു കൊണ്ട് വത്തി ക്കാൻ കൗൺസിലിനുശേഷം ആരാധനക്രമത്തിൽ ആർക്കും എന്തുമാകാം എന്ന നിലയിലാണ് പലരും ആരാധനക്രമത്തെ സ്വേഛയനുസരിച്ചു മാറ്റാൻ തീരുമാനിച്ചത്. ശരിയായ പാരമ്പര്യത്തിനു ചേർന്നതാണോ, സംഘടനാപരമായ മാറ്റത്തിനു (Organic development\v) ഇതുവഴി സാധിക്കുമോ എന്നൊന്നും ചിന്തിക്കാൻ ആരും മെനക്കെട്ടില്ല. ഓരോ രുത്തരും ഇഷ്ടം പോലെ മാറ്റങ്ങൾ വരു ത്തുന്ന പ്രവണതയാണ് വ്യാപകമായത്. സാംസ്‌ക്കാരിക അനുരൂപണമാണ്, വിശ്വാസികളുടെ ഭാഗഭാഗിത്വത്തിനു സഹായകം എന്നെല്ലാം പറഞ്ഞു പര ത്തിയാണ് പല മാറ്റങ്ങളും ഉണ്ടായത്. ഹയരാർക്കിയുടെ അനുവാദത്തോടെ മാത്രമേ മാറ്റങ്ങൾ വരുത്താവൂ എന്നു
പിതാക്കന്മാർ പറഞ്ഞത് തീർത്തും മറന്നു കൊണ്ടാണ് പലയിടങ്ങളിലും ആരാധനക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായത്.
ഒരു വൈദികനും ഇഷ്ടം പോലെ മാറ്റങ്ങൾ വരുത്തരുതെന്ന് കൗൺസിൽ പ്രത്യേകം നിർദ്ദേശിച്ചതാണ്. ‘ആകയാൽ ഒരു കാരണവശാലും മറ്റാരും, ഒരു വൈദികൻ പോലും, സ്വയമേവ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്തു കൂടാത്തതാകുന്നു’ (SC 22/4). നേരെ മറിച്ചാണ് കൗൺസിലിന്റെ പേരിൽ പലരും ആരാധനക്രമത്തെ കൈകാര്യം ചെയ്തത്. കർദ്ദിനാൾ സാറാ പറഞ്ഞതു പോലെ ‘In recent decades, we have seen many liturgical celebrations, where people, personalities and human achievements have been too promnient, almost to the exclusion of God’. ആരാധനക്രമം ചിലരുടെ പ്രകടനത്തിനുളള വേദിയാകുന്നതു ഖേദകരമാണ്, ദൈവമാണ് ആരാധനയിലെ കേന്ദ്രബിന്ദു എന്ന് ഓർമ്മിക്കേണ്ടതുണ്ട്. സാംസ്‌ക്കാരിക അനുരൂപണത്തിന്റെ പേരിൽ
സാംസ്‌ക്കാരിക അനുരൂപണത്തെ ക്കുറിച്ച് കൗൺസിൽ ദീർഘമായി പ്രതിപാദിക്കുന്നുണ്ട് (SC 37-40). പക്ഷേ ആ അനുരൂപണം കൃത്യമായ നിയമങ്ങൾ പാലിച്ചു കൊണ്ടു ചെയ്യേണ്ടതാണ്. കൗൺസിൽ നിർദ്ദേശം കൃത്യവുമാണ്. വകുപ്പ് 22/2ൽ പറയുന്നതുപോലെ, അർഹതയുളള പ്രാദേശികാധികാരം തങ്ങളുടെ ജനപദത്തിന്റെ പാരമ്പര്യത്തിൽ നിന്നും ചൈതന്യത്തിൽ നിന്നും ദൈവാരാധനയിൽ എന്തെല്ലാം ഉചി തമായി സ്വീകരിക്കാൻ കഴിയുമെന്ന് ശ്രദ്ധയോടും വിവേകത്തോടും കൂടെ പരിചിന്തിക്കേണ്ടിയിരിക്കുന്നു. പ്രയോജനപ്രദമോ ആവശ്യകമോ ആണെന്നു കാണുന്ന അനുരൂപണങ്ങൾ ശ്ലൈഹിക സിംഹാസനത്തിന്റെ അനുമതിയോടു കൂടി നടപ്പാക്കുന്നതിനു വേണ്ടി അവിടെ സമർപ്പിക്കേണ്ടതാണ്’ (SC 40/1). മിക്ക ‘അനുരൂപണ’ങ്ങളും ഇങ്ങനെയുളള ക്രമങ്ങളൊന്നും പാലിക്കാതെ കൂട്ടിച്ചേർത്തുവെന്നതാണ് വസ്തുത. ഇങ്ങനെ ഓരോരുത്തരുടെയും ഭാവന യനുസരിച്ച് പ്രാദേശിക സംസ്‌ക്കാരത്തിന്റെ ഏതു ഭാവവും കൂട്ടിച്ചേർക്കാമെന്ന് കൗൺസിൽ ചിന്തിച്ചിട്ടേയില്ല. മാത്രമല്ല മറ്റു മതസമൂഹങ്ങളിൽ ഇങ്ങനെയൊരു പ്രവണത നാം കാണുന്നേയില്ല. ഹിന്ദുമത വിശ്വാസികളും, മുസ്ലീങ്ങളുമെല്ലാം അവരുടെ പ്രാർത്ഥനാ രീതികൾ ഭദ്രമായി പാലിക്കാനാണ് എവിടെയും ശ്രമിക്കുക. മതാചാരങ്ങളും ആരാധനക്രമങ്ങളും സംസ്‌ക്കാരത്തെ ശുദ്ധീകരിക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ സാംസ്‌ക്കാരിക രംഗത്തെ മാറി മാറി വരുന്ന പ്രവണതകളെ തോളിലേറ്റുകയല്ല വേണ്ടത്. കർദ്ദിനാൾ സാറാ ഇതിനോടു ബന്ധപ്പെടുത്തി ലണ്ടനിൽ പറഞ്ഞതു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: ‘I am an African. Let me say clearly; the liturgy is not the place to promote any culture. Rather, it is the place where my culture is baptised, where my culture is taken up into the divine’.ആരാധനക്രമത്തിലൂടെ ഒരു വിശ്വാസപാ രമ്പര്യവും, ശ്ലൈഹിക പാരമ്പര്യവുമാണ് നമുക്കു കൈമാറി കിട്ടുന്നത്. അതിന് കോട്ടംതട്ടാത്ത രീതിയിലേ അനുരൂപണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാ വൂ. അതിനാലാണ് കൗൺസിൽ പിതാക്കന്മാർ ഇക്കാര്യത്തിൽ വളരെ കരു തൽ കാണിച്ചത്. ജനാഭിമുഖ കുർബ്ബാന പൗരസ്ത്യ സഭകളിൽ
പാശ്ചാത്യ ദേശത്തെ ആരാധനക്രമ നവോത്ഥാന പ്രസ്ഥാനക്കാരിൽ പലരും ആരുടെയും അനുവാദം കൂടാതെ ആരംഭിച്ച ക്രമീകരണമാണ് അൾത്താരയുടെ പിറകിൽ നിന്നു കൊണ്ട് ജനങ്ങളെ അഭിമുഖീകരിച്ച് കുർബ്ബാന ചൊല്ലുക എന്നുളളത്. വളരെയധികം വിവാദങ്ങൾക്ക് ഇത് ഇടയാക്കിയെന്നുളളതു കണക്കിലെടുക്കേണ്ടതാണ്. പക്ഷേ പഴയ രീതിയെ അനുകൂലിക്കുന്നവർ യാഥാ സ്ഥികരും മാറ്റങ്ങളെ അനുകൂലിക്കുന്നവർ പുരോഗമനകാരികളുമെന്നു മുദ്ര കുത്തുന്ന ആധുനിക പ്രചാരണ തന്ത്രമുപയോഗിച്ചു ജനാഭിമുഖ രീതി അതിന്റെ പ്രണേതാക്കൾ വ്യാപകമാക്കി. ഓർത്തഡോക്‌സ് സഭകളൊന്നും ഈ കെണിയിൽ വീണില്ല. പാശ്ചാത്യ വൽക്കരിക്കപ്പെട്ട പൗരസ്ത്യ കത്തോലിക്കാ സഭകളിൽ പുതിയ പ്രസ്ഥാനം കുറെ സ്വാധീനം ചെലുത്തി. എന്നാൽ മലങ്കര കത്തോലിക്കാ സഭ ഇങ്ങനെയൊരു മാറ്റത്തെ നിരാകരിക്കുകയാണ് ചെയ് തത്. ഈ പാശ്ചാത്യാനുകരണത്തിനു വിധേയമാകാതെ സഭൈക്യത്തിനു സഹായകമായ നിലപാടാണ് അവർ സ്വീകരിച്ചത്. പക്ഷേ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ സഭൈക്യരംഗത്തുളള ദൗത്യത്തെക്കുറിച്ചു കൗൺസിൽ പറഞ്ഞത് മറ്റുമിക്കവരും മറന്നുകളഞ്ഞു ‘പ്രഥമത പ്രാർത്ഥനയാലും ജീവിതമാതൃകയാലും പുരാതന ക്രൈസ്തവപാ രമ്പര്യങ്ങളോടുളള ധർമ്മനിഷ്ടമായ വിശ്വസ്തതയാലും, പരസ്പരമുളള കൂടുതൽ ധാരണയാലും സഹകരണത്താലും, കാര്യങ്ങളുടെയും ചൈതന്യത്തിന്റെയും സഹോദര നിർവിശേഷമായ പരിഗണനയാലും പരിപോഷിപ്പിക്കാൻ (പൗരസ് ത്യകത്തോലിക്കാസഭകൾക്കു) പ്രത്യേ ക ചുമതലയുണ്ട്’ (QE 24). ഇതാണ് കൗൺസിൽ പൗരസ്ത്യകത്തോലിക്കാ സഭകളോടു പറയുന്നത്.
1996ൽ പൗരസ്ത്യതിരുസംഘത്തിന്റെ ‘ലിറ്റർജിയും കാനൻസംഹിതയും’ എന്ന പേരിൽ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങളിൽ പൗരസ്ത്യ കത്തോലിക്കാ സഭകളിലെ ആരാധനക്രമത്തിലെ മാറ്റങ്ങളെക്കുറിച്ച് പരിഗണിക്കുമ്പോൾ സമാന്തര ഓർത്ത ഡോക്‌സ് സഭകളുടെ നിലപാടുകളെ കണക്കിലെടുക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ‘ലിറ്റർജി നവീകരണത്തിനു വേണ്ടിയുളള ഓരോ ശ്രമത്തിലും ഓർത്ത ഡോക്‌സ് സഹോദരങ്ങളുടെ നടപടി ക്രമം കണക്കിലെടുക്കണം, അതിനെ അറിയുകയും ആദരിക്കുകയും അതിൽ നി ന്ന് കഴിയുന്നത്ര കുറച്ച് അകന്നിരിക്കാൻ ശ്രദ്ധിക്കുകകയും വേണം. അങ്ങനെ നി ലവിലുളള അകൽച്ച വർദ്ധിക്കാതിരിക്കാ
നും അനുരൂപണവും പക്വതയാർജ്ജി ക്കലും കൂട്ടായ പ്രവർത്തനവും ആത്യ ന്തികമായി ലക്ഷ്യം വച്ചുകൊണ്ട് തീവ്രമായി പ്രയത്‌നിക്കാനും ഇടയാവണം'(Liturgy and the Eastern Code of canons no.21). ലത്തീൻ സഭയിൽ പോലും ‘തിരിഞ്ഞു
നിൽപ്പിന്’ ആധികാരികതയില്ല ‘വിശുദ്ധ ആരാധനക്രത്തിന്റെ നി യന്ത്രണം സഭാധികാരികളുടെ മാത്രം, അതായത് പരിശുദ്ധ സിംഹാസനത്തെയും നിയമം അനുവദിക്കുന്നിടത്തോളം മെത്രാനെയും ആശ്രയിച്ചിരിക്കുന്നു'(SC22/1). അധികാരികളൊന്നും നിശ്ചയിച്ചതല്ല ഈ ‘തിരിഞ്ഞുനിൽപ്പ്’. വത്തിക്കാൻ കൗൺസിൽ എല്ലാം മാറ്റിമറിക്കാനുളള ആഹ്വാനമാണെന്ന തെറ്റായ ചിന്തയാണ് പലരെയും ഇതിനുപ്രേരിപ്പിച്ചത്. അങ്ങനെയുളള പ്രചരണങ്ങളിൽപ്പെട്ട് ഇങ്ങനെയൊരു മാറ്റം വ്യാപകമായി എന്നതാണ് വസ്തുത. വി. ജോൺ പോൾ മാർപ്പാപ്പാ മാർപ്പാപ്പായായി വന്നപ്പോൾ അദ്ദേഹത്തിനു പുതിയതായി തുടങ്ങിയ ഈ തിരിഞ്ഞുനി ൽപ്പിനോട് താൽപ്പര്യമില്ലായിരുന്നു. ‘ഇത്രയും പ്രചാരത്തിലായതു കൊണ്ട്’ (Now that it has come to stay) എന്നു പറ ഞ്ഞുകൊണ്ടാണ് അതിനെതിരായി ഒന്നും ചെയ്യാതിരുന്നത്. പിതാക്കന്മാരുടെ പ്രൈവറ്റ് ചാപ്പലിൽ അന്നും തുടർന്നും പരി ശുദ്ധ കുർബ്ബാനയിൽ പങ്കുകാരാകുന്ന വിശ്വാസികളോടൊത്ത് അൾത്താരക്കും സക്രാരിക്കും അഭിമുഖമായി നിന്നാണ് മാർപ്പാപ്പാമാർ ബലിയർപ്പിച്ചിരുന്നത്. ബനഡിക്ട് മാർപ്പാപ്പാ കിഴക്കോട്ട് (സക്രാരിക്ക്) അഭിമുഖമായി നിൽക്കുന്നതാണ് ശരിയായ നിലപാട് എന്ന് തീർത്തും വ്യക്ത മാക്കിയിട്ടുണ്ട് (Feast of Faith).
പുതിയ ‘തിരിഞ്ഞുനിൽപ്പിനു’ യുക്തിയുടെ പിൻബലമുണ്ടെന്നും പറയാനാ വില്ല. പരിശുദ്ധ കുർബാനയെ അന്ത്യ അത്താഴത്തിന്റെ പുനരവതരണമായി കണ്ടവരാണ് ജനാഭിമുഖത്തിന്റെ ഒരു പറ്റം വക്താക്കൾ. പക്ഷേ നമ്മുടെ ആരാധനയിൽ നാം ഏറ്റുപറയുന്നതു പോലെ ‘മിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമാണ്’ പരിശുദ്ധ കുർബ്ബാന. കേവലം വിരുന്നായി അതിനെ കാണുന്ന രീതി സഭ അംഗീകരിച്ചുട്ടുളളതല്ല. പരിശുദ്ധ കുർബ്ബാന മിശിഹായുടെ ബലിയർപ്പണമാണെന്ന സത്യമാണ് സഭ പഠിപ്പിക്കുന്നത്. തിരുവോസ്തി സ്വീ കരിക്കുന്നവർക്കു അതിനെ വിരുന്നായും കാണാം.
മിശിഹായുടെ ബലി കൗദാശികമായി അർപ്പിക്കുന്നത് കാർമ്മികനും ജനങ്ങളും ചേർന്നാണ്. അതിനു കാർമ്മികനും ജനങ്ങളും മുഖാഭിമുഖമായി
നിൽക്കുകയല്ല വേണ്ടത്. കാർമ്മികനും ജനങ്ങളും മുഖാഭിമുഖമായി
നിൽക്കുമ്പോൾ ഈ പ്രതീകാത്മകത നഷ്ടപ്പെടുകയും ഇതു കാർമ്മികനും ജനങ്ങളുമായുളള സംഭാഷണമായി മാറു കയും ചെയ്യുന്നു.
മറ്റൊരു വാദഗതി ഈയൊരു മാറ്റം ജനങ്ങളുടെ ഭാഗഭാഗിത്വം വർദ്ധിപ്പിക്കുമെന്നായിരുന്നു. പക്ഷേ ഈ മാറ്റം അനേകരെ പളളികളിലേക്ക് അടുപ്പിച്ചെന്നു ചരിത്രത്തിൽ കാണുകയി ല്ല. പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാൻ കാർമ്മികൻ ഭാവനയനുസരിച്ച് ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ആളുകളെ വിശ്വാസത്തിന്റെ ആഘോഷത്തിലേക്ക് ഏറെ ആകർഷിക്കുകയില്ല. മതവി ശ്വാസികൾ തങ്ങളുടെ ആരാധനക്രമങ്ങളിൽ ചില സനാതന രൂപങ്ങളാണ് പ്രതീക്ഷിക്കുക. അതു നഷ്ടമാവുന്നതുകൊണ്ടുകൂടിയാവാം ചില ക്രൈസ്തവർ മറ്റു മതങ്ങളിലേക്ക് ആകർഷിക്കപ്പെടുക. ഏതായാലും കൗൺസിലിനു ശേഷം പല രാജ്യങ്ങളിലും വിശ്വാസികൾ പളളികളിലെ ആരാധനയിൽ നിന്ന് മാറി നിൽക്കുവാൻ ഇടയായി എന്നതാണ് വസ്തുത. ലത്തീൻ സഭയിലും ജനാഭിമുഖമായി നിന്നേ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനാവൂ എന്നു പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിട്ടില്ല. റോമൻ തക്‌സായിലെ ഒരു നിർദ്ദേശത്തിൽ മദ്ബഹാ പുതുക്കി പണിയുമ്പോൾ സക്രാരിയും മറ്റുമിരിക്കുന്ന ഭിത്തിയിൽ നിന്നും അൾത്താര കുറെ അകറ്റി സ്ഥാപിക്കണമെന്നും ആവശ്യമെങ്കിൽ തിരിഞ്ഞ് (ജനാഭിമുഖമായി) നിൽക്കാൻ സൗകര്യമുണ്ടാക്കണമെന്നും മാത്രമേ നിർദ്ദേശമുളളൂ. അതുകൊണ്ടാണല്ലോ പരിഷ്‌ക്കരിക്കാത്ത ദൈവാലയങ്ങളിൽ ഇപ്പോഴും പഴയ രീതിയിൽ പരിശുദ്ധ കുർബ്ബാന പരികർമ്മം ചെയ്യുന്നത്!
ഇനിയെന്ത്? വളരെ ശ്രദ്ധേയമായ ഒരു നിർദ്ദേ ശമാണ് കർദ്ദിനാൾ സാറാ മുന്നോട്ട് വച്ചിരിക്കുന്നത്. അദ്ദേഹം ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തുകയല്ലായിരുന്നു. ലത്തീൻസഭയ്ക്കും പ്രസക്തമായ ഈ മാറ്റത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടികാട്ടുക മാത്രമായിരുന്നു. വേണ്ടത്ര ബോധവൽക്കരണം നടന്നതിനു ശേഷമേ പ്രയോഗിക്കാനാവൂ എന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ശരിയെന്നു മനസ്സിലാക്കുന്ന പാത സ്വീകരിക്കാൻ വിശ്വാസികൾക്കും അജപാലകർക്കും സാധിക്കണം. അതു സാധിക്കുമെന്ന ബോധ്യത്തിലാണ് ലണ്ടൻ കോൺഫ്രൻസിൽ കർദ്ദിനാ ളിനോടൊപ്പം സന്നിഹിതനായിരുന്ന ഒരു മെത്രാൻ തന്റെ രൂപതയിൽ ഉടൻ തന്നെ കിഴക്കോട്ട് (സക്രാരിയിലേക്ക്) തിരിഞ്ഞ്, കാർമ്മികനും വിശ്വാസികളും ചേർന്നുളള, കുർബ്ബാന അർപ്പണ രീതി തുടങ്ങുമെന്നു പ്രഖ്യാപിച്ചത്. കർദ്ദിനാൾ സാറായുടെ ആഹ്വാനത്തെ എതിർത്തു കൊണ്ട് പലരും രംഗത്തെത്താതിരിക്കില്ല. വത്തിക്കാൻ പ്രസ്സ് ഓഫിസർ തന്നെ പ്രസ്ഥാവന മയപ്പെടുത്തി ഒരു രേഖ പ്രസിദ്ധികരിച്ചിട്ടുണ്ടല്ലോ. അതിനാൽ ബോധവൽക്കരണം ലത്തീൻ സഭയിൽ ഏറേ വേണ്ടിവരും. പക്ഷേ കർദ്ദിനാ ൾ റാറ്റ്‌സിംഗർ, ലാംഗ്, ഗഹമൗ െഏമൃിയഹലൃ തുടങ്ങിയവർ കിഴക്കോട്ട് തിരിഞ്ഞുള്ള ശുശ്രൂഷയ്ക്കാണ് പിന്തുണ നല്കുന്നത് എന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. കർദ്ദിനാൾ സാറായുടെ അഭ്യർത്ഥനയനു സരിച്ച് മാറ്റങ്ങൾ വരുത്തുവാൻ പലരും ശ്രമിക്കുമെന്നു വേണം കരുതാൻ.
എന്നാൽ സീറോമലബാർസഭ പോലുളള പൗരസ്ത്യ കത്തോലിക്കാസഭകളിൽ
ജനാഭിമുഖമെന്ന പാശ്ചാത്യവൽക്കരണം കഴിയുന്നത്ര വേഗം പുറന്തള്ളേണ്ടതാണ്. സാംസ്‌ക്കാരികാനുരൂപണത്തെക്കുറിച്ച് വാചാലരാകുന്നവർ ഹൈന്ദവ ആരാധനക്രമം സ്വീകരിക്കുന്ന നിലപാടുകളും കണക്കിലെടുക്കേണ്ടതാണ്. അവരുടെ ദേവന്മാരെ വണങ്ങിയ ശേഷം വിഗ്രഹത്തിനു മുൻപിൽ നിന്നു പിറ കോട്ടു നടന്നാണു അവർ പിൻവാങ്ങുക. എരുമേലിയിലെ പേട്ട തുളളൽ കാലത്ത് മുസ്ലീങ്ങളുടെ മോസ്‌കിൽ ഹൈന്ദവർ കയറി ആദരവു കാണിച്ച ശേഷം പിമ്പോട്ടു നടന്നാണ് പളളിയുടെ
പടിവാതിൽക്കലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഏതായാലും പൗരസ്ത്യ സഭാദർശന ങ്ങൾക്ക് ഒട്ടും ചേരാത്ത ഈ പാശ്ചാത്യ രീതി നാം കഴിയുന്നതും വേഗത്തിൽ മാറ്റേണ്ടതാണ്.