അമൂല്യമായ ഒരു ചരിത്ര സാക്ഷ്യം

മിശിഹായുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്‌തോലനുമായ തോമ്മാശ്ലീഹാ മൈലാപ്പൂരിൽ ശൂലത്താൽ കുത്തപ്പെട്ടു രക്തസാക്ഷിയായി മരിച്ചുവെന്നും സംസ്‌കരിക്കപ്പെട്ടുവെന്നുമുള്ളത് ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. വിശുദ്ധ ജോൺ ക്രിസോസ്‌തോം (+407) എഴുതി: ”മൂശെ, അഹറോൻ, ദാനിയേൽ, ജെറെമിയ മുതലായ പല മഹാത്മാക്കളും ശ്ലീഹന്മാരിൽത്തന്നെ മിക്കവരും എവിടെ സംസ്‌കരിക്കപ്പെട്ടുവെന്ന് ആർക്കും അറിയില്ല. പത്രോസ്, പൗലോസ്, യോഹന്നാൻ, തോമസ് എന്നിവരുടെ കബറിടങ്ങൾ മാത്രമാണ് അറിയപ്പെട്ടിരിക്കുന്നത്”.തോമ്മാശ്ലീഹായുടെ യഥാർഥ കബറിടം ഉള്ളതായി അവകാശപ്പെടുന്ന ഏകസ്ഥലം മദ്രാസ്-മൈലാപ്പൂരാണ്. ക്രൈസ്തവർ മാത്രമല്ല, ഹിന്ദുക്കളും മുസ്ലിംങ്ങളും മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ കബറിടത്തോട് ആദരവ് പുലർത്തിയിരുന്നു. പോർച്ചുഗീസുകാർ ആദ്യമായി മൈലാ പ്പൂരിലെത്തിയപ്പോൾ, ശ്ലീഹായുടെ കബറിടത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നത് ഒരു മുസ്ലീമായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വികർ മാർത്തോമ്മാ നസ്രാണികളായിരുന്നുവെന്നും പറയപ്പെടുന്നു. തീർഥാടനത്തിനായി പോർച്ചുഗീസ് മിഷനറിമാർ 1517ൽ മൈലാപ്പൂരിൽ എത്തിയപ്പോൾ തോമ്മാശ്ലീഹായുടെ കബറിടം സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി ജീർണാവസ്ഥയിലായിരുന്നു. പള്ളിയും ഭവനവും പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി കബറിടം തുറന്നു പരിശോധിച്ചു. 1523ലായിരുന്നു അത്. ഏതാനും അസ്ഥിക്കഷണങ്ങളും മണ്ണു നിറച്ച മൺകുടവും കബറിടത്തിൽ നി ന്നു ലഭിച്ചു. ശ്ലീഹായുടെ രക്തം പുരണ്ട മണ്ണ് മൺകുടത്തിൽ ശേഖരിച്ചു ശരീരത്തോടൊപ്പം സംസ്‌കരിക്കപ്പെട്ടി രുന്നെന്നു തദ്ദേശവാസികളിൽനിന്നു മനസ്സിലാക്കിയിരുന്നതായി 1394 ൽ മൈലാപ്പൂർ സന്ദർശിച്ച മാർപ്പാപ്പായുടെ പ്രതിനിധി മരിങ്ങോളി രേഖപ്പെടുത്തിയിട്ടുണ്ട്. കബറിടത്തെ ക്കുറിച്ചു നിലവിലിരുന്ന പാരമ്പര്യം ശരിവയ്ക്കുന്നതായിരുന്നു കബറിടം തുറന്നപ്പോൾ കണ്ട കാര്യങ്ങൾ.
ശൂലാഗ്രം
തോമ്മാശ്ലീഹായെ കുത്തിക്കൊല പ്പെടുത്തിയ ശൂലത്തിന്റെ അഗ്രവും കുഴിമാടത്തിൽനിന്നു കണ്ടെടുത്തു. ഒലിവ് ഇലയുടെ ആകൃതിയിൽ ഇരുമ്പു കൊണ്ടുണ്ടാക്കിയതും തടികൊണ്ടുള്ള കൈപ്പിടിയാൽ ബന്ധിതവുമായ രൂപത്തിലാണ് ശൂലാഗ്രം കണ്ടെടുക്കപ്പെട്ടത്. തോ മ്മാശ്ലീഹായെ ശൂലംകൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നുള്ള ‘ തോമ്മായുടെ നടപടികൾ’ എന്ന പുരാതന കൃതിയിലെ വിവരണത്തെ സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തൽ.
ശ്ലീഹായുടെ ഭൗതിക ശരീരത്തിലെ ചില ഭാഗങ്ങൾ മാത്രമാണു കബറിടത്തിൽ ഉണ്ടായിരുന്നത്. മൈലാപ്പൂരിൽനിന്നു തോമ്മാശ്ലീഹായോട് ഏറെ ആത്മബന്ധമുള്ള എദേസായിലേക്കും തുടർന്ന് 1144ൽ ഏഷ്യാമൈനറിലെ കിയോസ് എന്ന ദ്വീപിലേക്കും 1258ൽ ഇറ്റലിയിലെ ഓർത്തോണായിലേക്കും ഭൗതികശരീരം മാറ്റപ്പെട്ടു എന്നാണ് പാരമ്പര്യം. ഗോവയിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കരിങ്കൽ സ്തംഭ (St. Thomas Pillar) ത്തിന്റെ മുകൾഭാഗത്ത് തോമ്മാശ്ലീഹായെ കുത്തിക്കൊ ലപ്പെടുത്തിയ ശൂലത്തിന്റെ അഗ്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നതായിട്ട് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗോവാ രൂപത സ്ഥാപിതമായ പശ്ചാ ത്തലത്തിൽ മൈലാപ്പൂരിൽ നിന്നു ഗോവ യിലേക്കു സെന്റ് തോമസ് പില്ലർ മാറ്റപ്പെട്ടതാകാം എന്ന് അനുമാനി ക്കാം. ഗോവയി ൽ ഈ കരിങ്കൽ സ്തംഭം സൂക്ഷിച്ചിരിക്കുന്ന കപ്പേള 1630ൽ നിർമ്മിക്കപ്പെട്ടതാണ്. തോമ്മാശ്ലീ ഹായുടെ ഇന്ത്യയിലെ രക്തസാക്ഷി ത്വത്തെയും ശ്ലീഹായെ കുന്തംകൊണ്ടു കുത്തിക്കൊലപ്പെടുത്തിയെന്ന പുരാതന പാരമ്പര്യത്തെയും ശക്തമായി പിന്തുണയ്ക്കുന്ന ഒരു ചരിത്രസാക്ഷ്യമാണ് ഈ സെന്റ്
തോമസ് പില്ലർ. ഈ സ്തംഭത്തിന്റെ അസ്സൽ മാ തൃക നിരണം മാർ തോമ്മാശ്ലീഹാ തീർഥാടനകേന്ദ്രത്തിൽ സ്ഥാപിക്കുന്ന തിനു സഹായ സഹകരണങ്ങൾ ചെയ്ത ഡോ. രാജേഷ് തിവാരി (ഡയറക്ടർ ജനറൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), പ്രവീൺ ശ്രീവാസ്തവ ഐഎഎസ്, ഗുരുഭാജി (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഗോവ), ജോസ് ഫിലിപ്പ് (മുൻ കളക്ടർ, ഗോവ), ആന്റോ ആന്റണി എം പി, റവ. ഡോ. ജേക്കബ് കൂരോത്ത് എന്നിവർക്കും, ഇതിന്റെയെല്ലാം
പിന്നിൽ പ്രവർത്തിച്ച റവ. ഡോ. ജോസഫ് കൊല്ലാറയ്ക്കും എന്റെ നന്ദിയും പ്രാർത്ഥനയും.