ഒരു രൂപതാർത്തിക്കുളളിൽ നിത്യക്കുർബാനക്കുളള ധർമ്മം സ്വീകരിക്കുന്നതിനുളള അനുവാദം നല്കുന്നതിനും അതിനുളള തുക നിശ്ചയിക്കുന്നതിനുമുളള അധികാരം രൂപതാദ്ധ്യക്ഷനിൽ നിക്ഷിപ്തമായിരിക്കുന്നു. നിത്യക്കുർബാനക്കു ധർമ്മം സ്വീകരിക്കുമ്പോൾ കണക്കിലെടുക്കേ രണ്ടു കാര്യങ്ങൾ: 1. സ്വീകരിക്കുന്ന തുക നിയമപ്രകാരമുളള കാലയളവിലേക്കു അർപ്പിക്കുന്ന കുർബാനക്കു പര്യാപ്തമാണോ? 2. മറ്റെന്തെങ്കിലും സ്ഥാവര ജംഗമ വസ്തുക്കളായി നല്കപ്പെടുന്നവ, ഏല്പിക്കുന്ന നിയോഗങ്ങൾ പൂർത്തീകരിക്കാൻ മതിയാകുമോ? ഒരു ഇടവകയിൽ സ്വീകരിക്കുന്ന നിത്യക്കുർബാനയുടെ നിയോഗങ്ങൾ സൂക്ഷ്മമായ ജാഗ്രതയോടെ നിറവേറ്റപ്പടുന്നുവെന്ന് ഉറപ്പാക്കുവാനുളള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ട്. നിത്യക്കുർബാനയുടെ ധർമ്മം സ്വീകരിക്കുന്നതിനെ സംബന്ധിച്ചും അത് ശരിയായ രീതിയിൽ പൂർത്തീകരിക്കുന്നതിനെ സംബന്ധിച്ചുമുളള രജിസ്റ്ററുകൾ സാധാരണ, ഇടവക ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്. അതിനോടനുബന്ധിച്ചുതന്നെ നിത്യക്കുർബാന സ്വീകരിക്കുന്നതിനുളള അനുവാദം ലഭ്യമായിട്ടുണ്ടെങ്കിൽ, അനുവാദപത്രികയും സൂക്ഷക്കണം. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ കുർബാന അർപ്പണം നടത്തുവാൻ സഹായിക്കുന്നതാണ് നിത്യക്കുർബാന സംബന്ധിച്ച് കാലോചിതമായി പരിഷ്‌കരിച്ചു പ്രദർശിപ്പിക്കുന്ന രേഖ. അത് സങ്കീർത്തിയിൽ പ്രദർശിപ്പിക്കുകയാണ് പതിവ്. ഇനിയും, ചോദ്യത്തിലേക്കു കടക്കാം. നിയോഗപ്രകാരം നിത്യക്കുർബാന അർപ്പിക്കുവാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം അതിനു സാധിക്കാതെ വരുന്ന ദിവസങ്ങളുണ്ടാകാം. ഉദാഹരണത്തിന് ഞായറാഴ്ചകൾ, തിരുനാൾ ദിവസങ്ങൾ മുതലായവ. ഇങ്ങനെയുളള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടു വേണം നിത്യക്കുർബാനക്കുളള ധർമ്മം സ്വീകരിക്കുവാൻ. ഒരു ദിവസം അസൗകര്യമാണെങ്കിൽ തൊട്ടടുത്ത് സൗകര്യപ്രദമായ ദിവസം നിയോഗം
നിറവേറ്റുവാനുളള നിബന്ധനകൂടി ദാതാവിൽനിന്ന് മുൻകൂട്ടി നേടേണ്ടതാണ്. ദാതാവിന്റെ നിയോഗത്തിന് പ്രാധാന്യം നല്കണം, അതിനു വിട്ടുവീഴ്ച പാടില്ല എന്നും എപ്പോഴും ഓർമ്മവേണം. കാലാന്തരത്തിൽ, സ്വീകരിക്കപ്പെട്ടിരിക്കുന്ന തുകയോ വസ്തുവകകളോ കുർബാനനിയോഗത്തനു പര്യാപ്തമല്ലാതെവന്നാലുളള അവസ്ഥയെക്കുറിച്ച് പൗരസ്ത്യ കാനൻ നിയമം 1054-ൽ വ്യക്തമാക്കുന്നുണ്ട്. സാധാരണഗതിയിൽ പരിശുദ്ധ കുർബാനയുടെ എണ്ണം കുറയ്ക്കുവാൻ പരി. സിംഹാസനത്തിനു മാത്രമേ അധികാരമുളളു. എന്നാൽ
നിത്യക്കുർബാനയുടെ കാര്യത്തിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ: 1.ഏല്പിക്കപ്പെട്ടിരിക്കുന്ന തുകയുടെയോ വസ്തുവിന്റെയോ മൂല്യത്തിൽ കാലാനുസൃതമായി ഉണ്ടാകാവുന്ന മാറ്റം മൂലം കുർബാന ധർമ്മം അപര്യാപ്തമാകുക 2. കുർബാനയുടെ സമയവും സ്ഥലവും മാറ്റേണ്ട അവസ്ഥയുണ്ടാകുക 3. ന്യായമായ മറ്റു കാരണങ്ങൾ. ഈ കാരണങ്ങൾ മുൻകൂട്ടിക്കണ്ട് ദാതാവ് കുർബാന ധർമ്മത്തിൽ മാറ്റം വരുത്തുന്നതിന് അനുവാദം കൊടുക്കുവാനുളള അവസരം രൂപതാദ്ധ്യക്ഷനു നല്കമ്പോൾ, അദ്ദേഹത്തിന് ആവശ്യമായ ഘട്ടത്തിൽ
ന്യായമായ കാരണത്തിന്റെ പേരിൽ കുർബാനയർപ്പണത്തിന്റെ എണ്ണത്തിൽ ഇളവു വരുത്താവുന്നതാണ്. ഇവിടെ രൂപതാദ്ധ്യക്ഷനെ അനുസ്മരിപ്പിക്കുന്ന രണ്ടു പദങ്ങളാണ് ‘ന്യായവും’ (just) ‘അത്യാവശ്യവും’ (necessary) ആയ കാരണങ്ങൾ എന്ന്. ലഘുവും അന്യായവുമായ കാര്യങ്ങൾ പരിഗണിക്കരുതെന്നു വ്യക്തം.
ദാതാവിന്റെ ജീവിതകാലത്തോ മരണശേഷമോ അർപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ദീർഘകാലം നിലനില്ക്കുന്ന ഉത്തരവാദിത്വം (പരി. കുർബാനയുടെ
നിയോഗം) നിർവ്വഹിക്കുവാൻ ഒരു നൈയാമിക വ്യക്തിയെ (ഉദാ. ഇടവക) ഏല്
പിക്കുന്ന ഭൗതികവസ്തുക്കൾ കൈകാര്യം ചെയ്യുവാനുളള പ്രഥമമായ ഉത്തരവാദിത്വം പ്രസ്തുത നൈയാമിക വ്യക്തിയെ പ്രതിനിധാനം ചെയ്യുന്ന ആളിനാണ്. ഒരു ഇടവകയിൽ ഇത് ഇടവക വികാരിയും രൂപതയിൽ രൂപതാദ്ധക്ഷനും സന്ന്യാസസഭയിൽ മേജർ സുപ്പീരിയറുമാണ്. ആജീവനാന്തം ഇത്തരത്തിലുളള ഒരു ഉത്തരവാദിത്വം നൈയമികവ്യക്തി ഏറ്റെടുക്കുന്നില്ല. നിയമം അനുശാസിക്കുന്നത് നീ കാലം (long term) എന്നു മാത്രമാണ്. നമ്മുടെ പല രൂപതകളിലും നിത്യക്കുർബാനയുടെ കാലയളവ് ഇരുപത്തിയഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികവും സാമൂഹ്യവും ഭരണപരവുമായ മാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് ന്യായമായതും അത്യാവശ്യവുമായ ഘട്ടങ്ങളിൽ നിബന്ധനകളിൽ ഭേദഗതി വരുത്തുവാൻ രൂപതാദ്ധ്യക്ഷന്മാർക്ക് സാധിക്കത്തക്കവിധമായിരിക്കണം നിത്യക്കുർബാനയുടെ നിയോഗങ്ങൾ മുൻകൂട്ടി സ്വീകരിക്കേണ്ടത്.