കത്തോലിക്കാവിദ്യാലയങ്ങളിലെ ”മതബോധന”ത്തെപ്പറ്റിയാണ് ഇത്രനാളും നാം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇന്നു പലർക്കും ‘മതബോധന’മെന്നോ ‘വിശ്വാസപരിശീലന’മെന്നോ പറയാൻ മടിയാണ്. മതബോധനമെന്നു പറഞ്ഞാൽ വർഗീയത ആരോപിക്കപ്പെടുമെന്നാണോ സംശയമെന്നറിയില്ല. അതുകൊണ്ടാണ് നാമിന്ന് മൂല്യബോധനമെന്നു പറഞ്ഞുവയ്ക്കുന്നത്. അതുമാത്രമാണു പലരും ലക്ഷ്യം വയ്ക്കുന്നതും! പക്ഷേ ഭരണഘടന നൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശ സംരക്ഷണംകൊണ്ടുദ്ദേശിക്കുന്നത് ഭാഷാ മതന്യൂനപക്ഷങ്ങളുടെ പ്രത്യേകതകൾ സംരക്ഷിക്കുക എന്നുതന്നെയാണ്.
ഭരണഘടനയെന്താണ് പറയുക
ഭരണഘടനനിർമ്മാണ കാലത്തെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ല
താണ്. ഭാഷാ-മത ന്യൂന പക്ഷങ്ങളുടെ സുരക്ഷിതത്വം അന്ന് അന്തരാഷ്ട്രരംഗത്തെ വലിയൊരു പ്രശ്‌നമായിരുന്നു. മാത്രമല്ല, തങ്ങൾ പോയാൽ ഇന്ത്യയിലെ മത
ന്യൂനപക്ഷങ്ങളുടെ സ്ഥിതി വഷളാകുമെന്ന് പ്രചാരണവും ബ്രിട്ടീഷുകാരുടെ ഇട
യിൽ ഉണ്ടായിരുന്നു. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിലാക്കണമെന്ന ചിന്തയും അന്നു പ്രബലമായിരുന്നു. ആ സഹചര്യത്തിൽ ഭാഷാ-മത
ന്യൂന പക്ഷങ്ങൾക്കു ഭദ്രതാബോധം നൽകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയാണ് ഭാഷാ – മത വിഭാഗങ്ങളുടെ വിദ്യാ ഭ്യാസവകാശം മൗലികാവകാശമായി
പ്രഖ്യാപിച്ചത്. ഒരു വിധത്തിൽ പറഞ്ഞാൽ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മതസ്വാതന്ത്യത്തെക്കുറിച്ച് ഭരണഘടന ഇപ്രകാരമാണ് പറയുന്നത്: ‘Subject to public order, morality and health and to the other provisions of this part, all persons are equally entitled to freedom of conscience and the right to profess, practise and propogate religion’ (art. 25/1). ഇതിന്റെ അർത്ഥം മത പ്രചാരണത്തിനും പൂർണ്ണസ്വാതന്ത്ര്യം ഉണ്ടെന്നുള്ളതാണ്. വാസ്തവത്തിൽ, മത ദർശനങ്ങൾക്കും പ്രത്യയ ശാസ്ത്രങ്ങൾക്കും ഒന്നും അതിർത്തി കല്പിക്കാനാവില്ല. മതദർശനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ളതു കൂടിയാണ്. അതുകൊണ്ട് മതപ്രചാരണം മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ്, പക്ഷേ അതു ബലം പ്രയോഗിച്ചോ ചതിയിലൂടെയോ ആകരുതെന്നു മാത്രം. മതവിശ്വാസം ആദ്യമായി കൈമാറേണ്ടതു വിശ്വസികളുടെ അടുത്ത തലമുറയ്ക്കാണ്. അതിനു കുടുംബങ്ങളിൽ അടിസ്ഥാനമിടണം. തീർച്ചയായും വിദ്യാലയങ്ങളിൽ അതു തുടരുകയും വേണം. ഒരു പക്ഷേ ഭൂരി പക്ഷ സമൂഹത്തിന്റെ വിശ്വാസം പൊതുസമൂഹത്തിലെ അന്തരീക്ഷത്തിൽ നിന്ന് അവർക്കു ലഭ്യമാകുന്നതുകൊണ്ടു അവർക്കു പ്രത്യേക സംരക്ഷണം ആവശ്യമില്ല എന്നുപറയാം. മാ താപിതാക്കന്മാരുടെ ചുമതല
യാണ് തങ്ങളുടെ വിശ്വാസം മക്കൾക്കും കൊച്ചുമക്കൾക്കും പകർന്നുകൊടുക്കുക എന്നത്. പക്ഷേ കുടുംബത്തിൽ വച്ചു മാത്രം കുട്ടികളുടെ പരിശീലനം
പൂർത്തിയാകില്ല. അവരുടെ പരിശീലനം ഏറെ നാൾ നീണ്ടുനിൽക്കുന്ന
പ്രക്രിയയാണല്ലോ. വിദ്യാലയങ്ങളിലും ഈ പരിശീലനം തുടരേണ്ടതാണ്. ഭൗതിക വിജ്ഞാനം ഉയർത്തുന്ന പ്രശ്‌നങ്ങൾ തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നറിയാനും ന്യൂനപക്ഷ വിദ്യാർത്ഥികളെ വിദ്യാലയങ്ങൾ സഹായിക്കേണ്ടതുണ്ട്. മതവിശ്വാസം കേവലം വ്യക്തിപരമായ കാര്യമായോ രഹസ്യസ്വഭാവമുളള ഒന്നായിട്ടോ മാത്രം ഭരണഘടന കാ ണുന്നില്ല. വസ്തുവകകൾ സ്വന്തമാക്കാനും മതപരമായ പ്രവർത്തനം
നടത്താനും, മതവിശ്വാസികൾക്ക് ഒരു നിയതമായ സമൂഹമായി
പ്രവർത്തിക്കാനുമുളള അവകാശമുണ്ട് എന്നത് വ്യക്തമാണ്. ഇത് ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെയുളള അവകാശമാണ്.
പിന്നീടാണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവകാശം പരിരക്ഷിക്കുന്നതിനു 30-ാം വകുപ്പ് വരുന്നത്. ഭരണഘടനയുടെ വാക്കുകൾ ഇങ്ങനെ: ‘All minorities, whether based on religion or language shall have the right to establish and administer educational institutions of their choice’ (art. 30;1). തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ വിദ്യാലയങ്ങൾ സ്ഥാപിക്കുവാനും നടത്തുവാനുമുളള അവകാശം ഇവിടെ മൗലികാവകാശമായി ഭരണഘടന പ്രഖ്യാപിക്കുകയാണ്.
കോടതികൾ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്
ഒരു വിദ്യാഭ്യാസസ്ഥാപനം സ്ഥാപിക്കുകയും നടത്തുകയും ചെയ്യുക എന്നത് എന്താണർത്ഥമാക്കുന്നതെന്ന് TMA Foundation കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കാതലായ അഞ്ചു കാര്യങ്ങളാണ് അവർ മാനേജുമെന്റിന്റെ അവകാശമായി ചൂണ്ടികാട്ടിയത്. ‘(a) to admit students (b) to set up a reasonable fee structure (c) to constitute a governing body (d) to appoint staff -teaching and non-teaching (e) to take action if there is a dereliction of duty on the part of any employee’.
ഇതിനെല്ലാമുളള സ്വാതന്ത്ര്യമു ണ്ടെങ്കിലേ ന്യൂനപക്ഷ താൽപ്പര്യം സംരക്ഷിക്കാൻ കഴിയുന്ന ഒരു സ്ഥാപനമുണ്ടാവുകയുളളൂ എന്നാണ് പൊതുവിൽ കോടതികൾ സ്വീകരിച്ചിട്ടുളള നിലപാട്. ഈ സ്വാതന്ത്ര്യമെല്ലാമുണ്ടെങ്കിൽ
ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മതബോധനം നടത്തുക സാധ്യമാക്കാം. മതബോധനം ആരുടെയുംമേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല എന്നതാണു ഭരണഘടനയുടെയും കോടതിയുടെയും നിലപാട്. അതുശരിയാണ്, വിശ്വാസം അടിച്ചേൽപ്പിക്കാവുന്നതല്ല.
സർക്കാരുകൾ ഓരോരോ ന്യായം പറഞ്ഞ് നൂനപക്ഷ വിദ്യാലയങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ എന്നും ശ്രമിക്കുകയാണ്. പ്രത്യേകിച്ചു വർഗ്ഗസമരവാദികൾ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും ചില വലതുപക്ഷതീവ്രവാദികൾ വർഗ്ഗീയതയുടെയും അധികാരപ്രവണതയുടെയും പേരിലും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്ന നിയമങ്ങളാണ് പലപ്പോഴും രൂപപ്പെടുത്തിയിട്ടുളളത്. ഇപ്പോൾ വളർന്നു വരുന്ന വർഗ്ഗീയ തീവ്രവാദം തീർച്ചയായും ന്യൂനപക്ഷങ്ങളിൽ ഭീതിയുളവാക്കുന്നു.
ന്യൂനപക്ഷങ്ങൾ ബലഹീനമായതുകൊണ്ട് പല നിയന്ത്രണങ്ങൾക്കും ഇതിനോടകം തന്നെ വഴങ്ങികൊടുക്കേണ്ടതായി വന്നിട്ടുമുണ്ട്.
എന്തുകൊണ്ടാണ് ന്യൂനപക്ഷ വിദ്യാഭ്യാസവകാശം, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനും കൈമാറുന്നതിനും ആവശ്യമാകുന്നു എന്ന് സുപ്രീംകോടതി തന്നെ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദു സെയിന്റെ് സേവ്യേഴ്‌സ് കോളേജു കേസിലെ ഒൻപതംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിതീർപ്പിൽ ഇങ്ങനെ പറയുന്നു ‘it is important to examine the raison d’etre of educational institutions adminstered by religious groups. Clearly, their establishment does not come about because of a deep conviction that such institutions will be able to reach the facts of geography or mathematics better than state schools. Rather, such schools are started with a primarily religious objective, to secure the opportunity for direct religious instruction and to develop a religious atmosphere and viewpoint even for the study of literature, geography and mathematics. In other words, a religious body establishes and maintains schools in order to create a total environment which will be favourable to the promotion of its particular religious values'(Judgement No.154).
ഇതിൽ നിന്നു ഒരു കാര്യം വ്യക്തമാണ് ക്രൈസ്തവവിദ്യാലയങ്ങൾ നടത്തുന്നത് കേവലം ഭൗതികവിഷയങ്ങൾ സമർത്ഥമായി പഠിപ്പിക്കുവാൻ വേണ്ടി മാത്രമല്ല നേരെമറിച്ച് ക്രൈസ്തവവിദ്യാർത്ഥികൾക്ക് അവരുടെ വിശ്വാസവും മൂല്യങ്ങളും കൈമാറുവാൻ സാധിക്കുന്നതിനും വേണ്ടികൂടെയാണ്. ഡാർവിനിസവും പ്രോട്ടസ്റ്റന്റു നവീ കരണവും മറ്റും നമ്മുടെ വിശ്വസത്തോടു ബന്ധപ്പെടുത്തി മനസ്സിലാക്കാനും കൂടിയാണ് നമ്മുടെ വിദ്യാലയങ്ങൾ സഹായകമാകേണ്ടത്. ആർക്കും പറയാവുന്ന ചില മൂല്യങ്ങൾ കൈമാറാനല്ല മത നൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ അവകാശം നൽകിയിരിക്കുന്നത്. ഭാഷാ- മത ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങൾ അവരുടെ സംസ്‌കാരവും ശൈലികളും മറ്റും കൈമാറാൻ വേണ്ടിയാണ്. അതു പറയുന്നതിൽ ഒരു അപകർഷബോധവും തേന്നേണ്ടതില്ല. കേവലം സാധാരണ മൂല്യങ്ങളെക്കുറിച്ചു മാത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് മത നൂനപക്ഷങ്ങൾക്കുളള വിദ്യാഭ്യാസ അവകാശ സംരക്ഷണം അവകാശപ്പെടാവു ന്നതല്ല എന്നു വേണം പറയാൻ.
എന്താണ് വത്തിക്കാൻ കൗൺസിലും പരിശുദ്ധസിംഹാസനവും പറയുന്നത്?
വത്തിക്കാൻ കൗൺസിലിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഒരു സമഗ്ര പഠനമല്ല. പിന്നീടിറങ്ങിയ രേഖകൾക്കൂടി ചേർത്തു വായിച്ചാലെ സഭ എന്താഗ്രഹിക്കുന്നുവെന്നത് മനസ്സിലാക്കാൻ സാധിക്കു. ഉദാഹരണമായി വത്തിക്കാനിലെ വിദ്യാഭ്യാസകാര്യാലയത്തിൽ നിന്നും പ്രസിദ്ധീകരിച്ച ‘The Catholic School’, ‘Lay Catholics in Schools, The Religious Dimension of Education in a Catholic School etc.’. എങ്കിലും ക്രൈസ്തവ പരിശീലനം കൊണ്ട് എന്താണു സഭ അർത്ഥമാക്കുന്നത് എന്നു കൗൺസിൽ രേഖ ചുരുക്കി പറയുന്നുണ്ട്. ‘മനുഷ്യ വ്യക്തിത്വത്തിന്റെ പക്വത കൈവരുത്തുവാൻ ശ്രദ്ധിക്കുക മാത്രമല്ല ക്രിസ്തീയ വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. പ്രത്യുത മാമ്മോദീസാ സ്വീകരിച്ചവരെ സാവധാനം രക്ഷാകര രഹസ്യത്തിലേക്ക് നയിക്കുക, അതോടൊപ്പം തങ്ങൾ സ്വീകരിച്ച വിശ്വാസത്തിന്റെ ദാനത്തെപറ്റി അവരെ അനുദിനം ബോധവാന്മാരാക്കുക, പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും, പ്രത്യേകിച്ച് ആരാധനക്രമത്തിലധിഷ്ഠിതമായ അനുഷ്ടാന ങ്ങളിലും ആരാധിക്കാൻ പഠിക്കുക. നീതിയിലും, യഥാർത്ഥ പരിശുദ്ധിയിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മാതൃകയിൽ (Eph.4/22-24) തങ്ങളുടെ ജീവിതം നയിക്കാൻ പരിശീലിക്കുക, മിശിഹായുടെ പൂർണ്ണതയോടു യോജിച്ച വിധത്തിൽ പരിപൂർണ്ണമായ മനുഷ്യ വ്യക്തിത്വം പ്രാപിക്കുക, മൗതികശരീരത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുക എന്നീ കാര്യങ്ങളും ക്രിസ്തീയവിദ്യാഭ്യാസം ലക്ഷ്യമാക്കുന്നുണ്ട്’ (GE-2).
ഇങ്ങനെയുളള ക്രിസ്തീയവിദ്യാഭ്യാസം പുതിയ തലമുറയ്ക്കു ലഭ്യമാക്കാൻ മാതാപിതാക്കളും സഭയും സമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അജപാലകരുടെ ചുമതലയെക്കുറിച്ച് കൗൺസിൽ പ്രത്യേകം എടുത്തു പറയുന്നു: ”ആകയാൽ എല്ലാ വിശ്വാസികൾക്കും, പ്രത്യേകിച്ച് സഭയുടെ പ്രതീക്ഷയായ കുഞ്ഞുങ്ങൾക്കും ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യാൻ തങ്ങൾക്കുളള കടമയെപറ്റി സൂനഹദോസ് അജപാലകരെ അനുസ്മരിപ്പിക്കുന്നു” (GE-2). അജപാലകർ സഭയുടെ ദൗത്യമാണ് നിർവഹിക്കുക. യുവതലമുറയുടെ വിശ്വാസപരിശീലനം സഭയുടെ വലിയൊരു ദൗത്യമാകണം. ”മാതാവെന്ന നിലയിൽ സ്വസന്താനങ്ങളുടെ ജീവിതം മുഴുവൻ മിശിഹായുടെ ചൈതന്യത്താൽ പ്രബുദ്ധമാകുന്ന വിദ്യാഭ്യാസം നൽകാനുളള ചുമതല തിരുസഭയ്ക്കുണ്ട്” (GE-3). അകത്തോലിക്കാ വിദ്യാലയങ്ങളിൽ
പഠിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി കളുടെ രൂപീകരണത്തിലും സഭയ്ക്ക് ചുമതലയുണ്ട്. ഈ കാര്യത്തിൽ കൗൺസിൽരേഖ ഇങ്ങനെയൊരു മാർഗ്ഗ ദർശനം നൽകുന്നു: ”അതിനാൽ കത്തോലിക്കാ സർവ്വകലാശാലകളിൽ ചേരുന്ന വിദ്യാർത്ഥികളുടെ മാത്രം ആദ്ധ്യാത്മിക ജീവിതത്തിൽ അവർ (അജപാലകർ) ശ്രദ്ധ പതിപ്പിച്ചാൽ പോരാ തങ്ങളുടെ എല്ലാ മക്കളുടെയും ആദ്ധ്യാത്മികജീവിതത്തിൽ അവർ തൽപ്പരരായിരിക്കണം. മെത്രാന്മാർ യഥാവസരം കൂടിയാലോചിച്ചു അകത്തോലിക്കാ കലാലയങ്ങളുടെയും സർവകലാശാലകളുടെയും സമീപത്തായി കത്തോലിക്കാ ഹോസ്റ്റലുകളും കത്തോലിക്കാ കലാശാലാ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതാണ്” (GE -10). കത്തോലിക്കാ വിദ്യാർത്ഥി സംഘടനകളെ രൂപതകളിൽ വളർത്തിയെടുത്താൽ അവയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയാവുന്നതാണ്. കുട്ടിക്കാലം മുതലേ മക്കൾക്ക് വിശ്വാസപരിശീലനം നൽകാൻ മാതാപിതാക്കന്മാർ ബാധ്യസ്ഥരാണ്. കുട്ടികളെ വിശ്വാസത്തിന്റെ അന്തരീക്ഷത്തിൽ വളർത്താനും സഭയോടു ചേർത്തു നിറുത്താനുമുളള പ്രാഥമിക ചുമതല മാതാപിതാക്കന്മാരുടേതാണ്. വിശ്വാസത്തിന്റെ അന്തരീക്ഷമുളള വിദ്യാലയങ്ങളിലേക്ക് അവരെ പറഞ്ഞയയ്ക്കാൻ മാതാപിതാക്കന്മാർ ശ്രദ്ധിക്കുകയും വേണം. കൗൺസിൽ പിതാക്കന്മാർ ഇതു എടുത്തു പറഞ്ഞിട്ടുണ്ട്. ”സ്വസന്താനങ്ങളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രാഥമികവും അന്യാധീനപ്പെടുത്താനാവാത്തതുമായ ചുമതലയും അവകാശവുമുളളതിനാൽ മാതാപിതാക്കൾക്ക് വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാനുളള ശരിയായ സ്വാത ന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്” (GE -6).
കൗൺസിൽ നിർദ്ദേശങ്ങൾ പ്രയോ ഗത്തിലാകുന്നുണ്ടോ?
കേരളത്തിൽ ക്രൈസ്തവർ വി ദ്യാലയങ്ങൾ തുടങ്ങിയതുതന്നെ ക്രൈസ്തവയുവജനങ്ങൾക്ക് വിശ്വാസം കൈമാറുവാൻ, വിശ്വാസപരിശീലനം
നൽകാൻ, അവ സഹായിക്കുമെന്നു കൂടി കരുതിയാണ്. ചില വിദ്യാലയങ്ങളോടു ചേർന്നു സെമിനാരികളും ബോർ ഡിങ്ങുകളും ഉണ്ടായിരുന്നു. ചില വിദ്യാലയങ്ങളുടെ പേര് ”സെമിനാരി” എന്ന വാക്കു കൂട്ടിചേർത്താണ് ഇന്നും വിളിക്കുന്നത് (എം.ഡി. സെമിനാരി, എം.റ്റി. സെമിനാരി ലരേ.). ക്രൈസ്തവർക്ക് വിശ്വാസപരിശീലനവും മറ്റുളളവർക്ക് ധാർമ്മികബോധവും നൽകാനാ ണ് ക്രൈസ്തവവിദ്യാലയങ്ങൾ ശ്രദ്ധി ച്ചിരുന്നത്. എന്നാൽ ഇന്ന് ഈ ദർശനംതന്നെ നമുക്ക് കൈമോശം വന്നിരിക്കുന്നുവെന്നാണ് പലരും പറയുന്നത്. പല വിദ്യാലയങ്ങളിലും ക്രൈസ്തവ വിദ്യാർത്ഥികൾക്ക് മതബോധനം വേണ്ട രീതിയിൽ
നൽകാറില്ല. ഒരു കുറുക്കു വിദ്യയായി എല്ലാവർക്കും ”മോറൽ ക്ലാസ്” നടത്തുന്ന രീതിയാണത്രേ പല സ്‌കൂളുകളിലും ഉളളത്. പല കോളേജുകളിലും വല്ലപ്പോഴുമുളള ഇത്തരം ക്ലാസുകൾ നൽകി അധികൃതർ തൃപ്തിയടയുന്നു. പൊതുവായ ചില ധാർമ്മിക ചിന്തകൾ ഉണർത്താമെന്നതിനപ്പുറത്ത് ഇതിലൂടെ ക്രൈസ്തവരുടെ വിശ്വാസപരിശീലനം നടക്കുന്നില്ല. മൂല്യബോധം നൽകുന്നത് നല്ലതാണ്. പക്ഷേ ഈ മൂല്യങ്ങളുടെ അടി സ്ഥാനമായ ദർശനമെന്താണ് എന്നു കൂടി അന്വേഷിക്കേണ്ടതല്ലേ? ശരിയായ വിശ്വാസത്തിന്റെ ബോധ്യങ്ങളുണ്ടായാലേ ഒരുവന് ക്രൈസ്തവ ധാർമ്മികത പുലർത്താൻ കഴിയൂ. മാത്രമല്ല, പണ്ട് സെയിന്റ് സേവ്യഴ്‌സ് കോളേജ് കേസിൽ സുപ്രീം കോടതി പറഞ്ഞതുപോലെ ഭൗതിക വിഷയങ്ങളോട് ചേർന്ന് വിശ്വാസത്തിന്റെ കാഴ്ചപ്പാടു മനസ്സിലാക്കുക, ശരിയായ മനസ്സാക്ഷി രൂപീകരണത്തിനു തികച്ചും ആവശ്യമാണ്. നമ്മുടെ പല വിദ്യാലയാധികൃതരും ഭൗതിക വിജ്ഞാന മേഖലയിലെ മികവാണ് തങ്ങളുടെ എറ്റവും വലിയ ലക്ഷ്യമായി കാണുന്നതെന്നു തോന്നുന്നു. പൊതുവിദ്യഭ്യാസ രംഗത്തെ മികവ് വിദ്യാലയങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. എന്നാൽ വിദ്യാലയങ്ങളിലെ മതബോധന പരിശ്രമം ഇല്ലാതായാൽ നമ്മുടെ യുവജനങ്ങൾക്ക് എന്താണു സംഭവിക്കുന്നത്. സഭയുടെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചെല്ലാം വിദ്യാലയധികൃതർ വിലയിരുത്തേണ്ടതാണ്. മത ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രത്യേക പൈതൃകം സംരക്ഷിക്കുന്നതിനും പകർന്നു കൊടുക്കുന്നതിനും ക്രൈസ്തവ വിദ്യാലയങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ അവയുടെ ന്യൂനപക്ഷവിദ്യാലയങ്ങൾക്കുള്ള പ്രത്യേക സംരക്ഷണത്തിനു ന്യായീ കരണമില്ലന്നുവരും. അതാവശ്യമില്ലെന്നു പറയുന്ന വിദ്യാലയധികൃതരുണ്ടാകാം! ഇപ്പോൾ പണാധിപത്യത്തിന്റെയും കമ്പോള വ്യവസ്ഥിതിയുടെയും നടുവിലാണല്ലോ നാം ജീവിക്കുന്നത്. ആ നീർച്ചുഴിയിൻ ദൈവത്തെ മറക്കുക എളുപ്പമാണ്. കേവലം ശാസ്ത്രവും സാങ്കേതിക വിദ്യയും പഠിപ്പിച്ചു മുന്നേറുന്നത് വിദ്യാലങ്ങൾക്കു സൗകര്യപ്രദമാണ്, അതു ഒരു പക്ഷേ ലാഭകരവുമാണ്. പക്ഷെ ഇങ്ങനെ വളരുന്ന ഒരു യുവ തലമുറയുടെ ഭാവി എന്താകുമെന്നുകൂടി ചിന്തിച്ചാൽ കൊള്ളാം.