മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.
വീടിനു ചുറ്റും വന്മതിലും, അടച്ചിട്ട ഗേറ്റിനു സമീപം ഒരു അൽസേഷ്യൻ
നായയും അല്പം ‘ചുറ്റുപാടുള്ളവരുടെ’ സാമാന്യ ലക്ഷണമായി മാറിയിരിക്കുന്നു നമ്മുടെ നാട്ടിൽ. പണം കൊടുത്താൽ എന്തും വിലയ്ക്കു വാങ്ങാം എന്ന അഹങ്കാരത്തിൽ കഴിയുന്നവർക്ക് പുറത്തുനിന്നുള്ള ‘ശല്യങ്ങളെ’ ഒഴിവാക്കാൻ മതിലുകൾ കൂടിയേ തീരൂ. കൂട്ടുകുടുംബങ്ങളിൽ നി ന്ന് അണു കുടുംബങ്ങളിലേയ്ക്ക് നാം ചേക്കേറിയപ്പോൾ ഇല്ലായ്മകളും വല്ലായ്മകളും പങ്കുവച്ചിരുന്ന കുടുംബ ബന്ധങ്ങളും അയൽപ്പക്കബന്ധങ്ങളും നമുക്ക് അന്യമായി. മനുഷ്യർ തങ്ങളുടെ വീടുകൾക്കു ചുറ്റും കെട്ടിപ്പൊക്കിയ മതിലുകൾ അവരുടെ മനസ്സിനെയും മറയ്ക്കുന്നതായി. ‘ഞാനും എന്റെ കുടുംബവും’ എന്ന സ്വാർത്ഥ ചിന്തയ്ക്കുമുന്നിൽ അപരൻ അകറ്റിനിർത്തപ്പെടേï അശ്രീകരമായി മാറി. അസമയത്ത് അയൽപ്പക്കത്ത് അസ്വഭാവികമായ രീതിയിൽ ഒരു പട്ടി കുരച്ചാൽപ്പോലും അന്വേഷിച്ച് ആളു
പോയിരുന്ന കാലഘട്ടം മലയാളിക്ക് എന്നേ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പെരുമ്പാവൂരിനടുത്ത് ജിഷ എന്ന പെൺകുട്ടി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം നമ്മുടെ വർത്തമാനകാല സാമൂഹികാവസ്ഥയെ തുറന്നു കാട്ടുന്നതാണ്. നിസ്സഹായയായ ഒരു പെൺകുട്ടിയുടെ
നിലവിളി കേട്ടിട്ടും ശ്രദ്ധിക്കാതിരുന്ന അയൽപ്പക്കക്കാരും, ദരിദ്രയായ ഒരു അമ്മയുടെ പരാതികൾക്കു വില കല്പിക്കാതെ അവരുടെ മകളെ മരണത്തിലേക്കു തള്ളിവിട്ട പോലീസും, കയറിക്കിടക്കാനൊരിടമില്ലാത്തവരുടെ തലയ്ക്കുമുകളിൽ അംബര ചുംബികളും ആകാശപ്പാതകളും ചമച്ച്
നാടു വികസിപ്പിക്കുന്ന ഭരണകൂടവുമെല്ലാം പെരുമ്പാവൂർ സംഭവത്തിൽ വിമർശന വിധേയമാകുന്നുï്. ഇതോടൊപ്പം മലയാളിയുടെ മരവിച്ച മനഃസാക്ഷിയെയും നാം കുറ്റവിചാരണ ചെയ്യണം. അപരനിലേയ്ക്കു തുറക്കുന്ന വാതിലുകൾ നാം കൊട്ടിയടച്ചിട്ട് കാലമേറെയായി. സഹോദരന്റെ വേദന നോവായി മാറാത്ത വിധം നമ്മുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നു. പൊതു നിരത്തിൽ ഒരു അപകടം സംഭവിച്ചാൽ അതിനിരയായവരെ സഹായിക്കാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആനന്ദം കïെത്തുന്നവരുടേത് ഏത് തരത്തിലുള്ള മനഃസാക്ഷിയാണ്?
സമ്പത്തും സൗകര്യങ്ങളും വർധിച്ചതോടെ മനുഷ്യൻ തങ്ങളിലേക്കു തന്നെ ചുരുങ്ങിയിരിക്കുകയാണ്. തന്നിലേക്കുതന്നെ ഒതുങ്ങുന്നവരുടെ മരണം പോലും പുറംലോകം അറിയാൻ വൈകുന്നു. മണിമാളികകളിൽ ജീർണ്ണിച്ച ശവശരീരങ്ങൾ കïെത്തുന്നത് ഇന്നു നമുക്ക് വാർത്തയല്ലാതായിരിക്കുന്നു. ആരോഗ്യകരമായ അയൽപ്പക്കബന്ധങ്ങൾ മലയാളിക്ക് അന്യമായിക്കൊïിരിക്കുന്നു. വിവാഹം
പോലുള്ള ആഘോഷങ്ങൾ പോലും ഇന്ന് വർണ്ണപ്പകിട്ട് പ്രദർശിപ്പിക്കാനുള്ള അവസരങ്ങളാണ്. പണം കൊടുത്താൽ എല്ലാം നടത്തിത്തരുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ ബന്ധുമിത്രാദികളുടെ സ്ഥാനം കൈയടക്കിയിരിക്കുന്നു. സഹോദരർ നമുക്ക് കൂടുതൽ കൂടുതൽ അന്യരാകുന്നു. കുറച്ചുനാൾ മുമ്പ് വായിച്ച ഒരു കവിത ഓർമ്മ വരുന്നു. ചെറിയ ദൂരങ്ങളാണ് ദുഷ്‌കരം എന്നാണ് അതിൽ കവി നിരീക്ഷിക്കുന്നത്. അമ്മവീടും, അയൽപ്പക്കവും, പഠിച്ച സ്‌കൂളും, കുട്ടിക്കാലത്ത് കളിച്ചു തിമിർത്ത പുഴയോരങ്ങളും നഷ്ടമാകുന്നതിനെക്കുറിച്ചു പരിതപിക്കുന്ന കവി ഒരു മതിലിനപ്പുറത്തു രോഗം ബാധിച്ചു കിടക്കുന്ന സുഹൃത്തിലേക്കുള്ള ദൂരമാണ് കൂടുതലെന്നു വിലപിക്കുന്നു. ശരാശരി മലയാളിയുടെ ഇന്നത്തെ അവസ്ഥയല്ലേ ഇത്? സാങ്കേതിക വിദ്യയുടെ പുരോഗതി ഫേസ്ബുക്കിലൂടെയും, വാട്ട്‌സ് ആപ്പിലൂടെയും, മൊബൈൽ ഫോണിലൂടെയും വലിയ ദൂരങ്ങളെ ഇല്ലാതാക്കിയപ്പോൾ ചെറിയ ദൂരങ്ങൾ നമുക്ക് കൂടൂതൽ അകലങ്ങളായി മാറിയില്ലേ?
സ്‌നേഹത്തിലും ഐക്യത്തിലും ഒന്നായിരിക്കേï സഭിലും സമൂഹത്തിലെ ഈ മാറ്റത്തിന്റെ അനുരണനങ്ങൾ ഉïാകുന്നില്ലേ? ദൂരങ്ങൾ കുറയേïതിനു പകരം ചിലയിടങ്ങളിലെങ്കിലും അതു കൂടിക്കൊïിരിക്കുന്നതല്ലേ നാം കാണുന്നത്? സ്വന്തം ഇടവകയിലെ എല്ലാ കുടുംബങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത വികാരിയച്ചന്മാർ, സ്‌കൂളുകളും മറ്റു ബിസ്സിനസ്സുകളും നടത്തുന്ന തിരക്കിൽ ഭവന സന്ദർശനത്തിനോ രോഗീ സന്ദർശനത്തിനോ സമയം കïെത്താൻ സാധിക്കാത്ത സന്ന്യാസിനികൾ, കടം തീർക്കൽ മാത്രമാകുന്ന കുർബാനയർപ്പണങ്ങൾ, ദുർബലമായിരിക്കുന്ന കുടുംബക്കൂട്ടായ്മകൾ, ഇതെല്ലാം സഭയിൽ ഉïായിക്കൊïിരിക്കുന്ന ദൂരങ്ങളുടെ പ്രതിഫലനങ്ങളാണ്. ഈ ദൂരങ്ങൾ വർദ്ധിക്കുകയും ഒറ്റപ്പെട്ട തുരുത്തുകളായി സഭാശരീരം ഭിന്നിച്ചു പോകാതിരിക്കുകയും ചെയ്യേïതിന്
നാം ഉണർന്നു പ്രവർത്തിക്കേïിയിരിക്കുന്നു. വഴിയായവന്റെ വാക്കുകൾ നമുക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാം. സ്വയമുയർത്തിയ മതിൽക്കെട്ടുകളിലെ തടവുകാരാകാതെ അപരനിലേക്കു വഴി തെളിച്ച് നമുക്ക് ദൂരങ്ങളെ ഇല്ലാതാക്കാം, സ്‌നേഹത്തിൽ ഒന്നാകാം.