നാലാമത് സീറോ മലബാർ സഭാ അസംബ്ലിയുടെ മാർഗ്ഗരേഖ : ഒരു ആസ്വാദനം – പരിചയപ്പെടുത്തൽ

ഡോ. റോബി ആലഞ്ചേരി

സീറോ-മലബാർ സഭയുടെ നാലാമത് മേജർ ആർക്കി – എപ്പിസ്‌കോപ്പൽ അസംബ്ലി ഈ ആഗസ്റ്റ് 25 – 28 തീയതികളിൽ ഇരിങ്ങാലക്കുട സഹൃദയ എൻഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കുകയാണ്. അതിനായി തയ്യാറാക്കിയ മാർഗ്ഗരേഖ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
അസംബ്ലിയുടെ ലക്ഷ്യം
ഓരോ കാലഘട്ടത്തിലും ലോകവും സഭയും നേരിടുന്ന പ്രശ്‌നങ്ങളെ വിലയിരുത്തി അവയ്ക്കു വിശ്വാസത്തിലധിഷ്ഠിതമായ പ്രത്യുത്തരം നൽകേണ്ടത് സഭാമക്കളുടെ കടമയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് സഭയുടെ അജപാലന നയം രൂപീകരിക്കുന്ന വിപുലമായ ഒരു ഉപദേശക സമിതിയാണ് അസംബ്ലി. മാർത്തോമ്മാ
നസ്രാണികളുടെ തനതുപാരമ്പര്യമായ മഹായോഗത്തിന്റെ പുനരുദ്ധരിച്ച രൂപമാണ് ഇന്നത്തെ അസംബ്ലിയെന്ന് ഭംഗ്യന്തരേണ പറയാറുണ്ട്. പുരാതന മഹായോഗത്തിന്റെ രണ്ട് പ്രധാനസവിശേഷകൾ പറയാം. ഒന്ന്, യോഗാംഗങ്ങൾ ഭൂരിപക്ഷവും അത്മായരായിരുന്നു എന്നതാണ്. മെനേസിസ് മെത്രാപ്പോലീത്ത വിളിച്ചുകൂട്ടിയ ഉദയംപേരൂർ സൂനഹദോസിൽപോലും 80%വും അല്മായ നേതാക്കളായിരുന്നു. അങ്ങനെയെങ്കിൽ ഈ മേജർ അസംബ്‌ളി. സഭയുടെ സിംഹഭാഗമായ അല്മായരുടെ ഒരു സഭാസംഭവം (Ecclessial Event) ആകണം; വിശ്വാസം സംരക്ഷിക്കാനുള്ള അവരുടെ ശക്തമായ പ്രതികരണമാകണം (cfr. 1 പത്രോസ് 3:15).
രണ്ടാമത്തെ പ്രത്യേകത, യോഗം മാർത്തേമ്മാ നസ്രാണിസമുദായത്തിന്റെ പരമാധികാരസമിതിയായിരുന്നു എന്നതാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക തലങ്ങളിലെ സഭയുടെ നിലപാട് തീരുമാനിക്കുന്ന വേശിസ മേിസ ആയിരുന്നു അത്. എന്നാൽ ഈ ലക്ഷ്യം ഇന്നത്തെ മാറിയ സാമൂഹ്യസാഹചര്യത്തിൽ അത്ര എളുപ്പമല്ലെങ്കിലും, മേജർ – അസംബ്ലി വെറുമൊരു ആലോചനാസമിതി മാത്രമായി ചുരുങ്ങാതെ, ഭൗതിക മണ്ഡലത്തിൽ ചില പൊതു നിർദ്ദേശങ്ങൾ നടപ്പിൽവരുത്താനുള്ള ശക്തിയാർജ്ജിക്കും എന്ന് ആത്മാർ ത്ഥമായി ആഗ്രഹിക്കുന്നു.
അസംബ്ലിയുടെ നടപടിക്രമം
സിനഡൽ രീതി തന്നെയാണ് അസംബ്ലിയുടെ നടപടിക്രമത്തിലും പിന്തുടരുന്നത്. സിനഡ് എന്നാൽ ഒന്നിച്ചു നടക്കുക എന്നാണല്ലോ വാച്യാർത്ഥം. വിഷയം തെരഞ്ഞടുക്കുന്നതു മുതൽ ചർച്ച നടത്തുന്നതും തീരുമാനമെടുക്കുന്നതും സഭ മുഴുവനും ഒന്നിച്ചാണ്, പ്രത്യേകിച്ച് സഭയുടെ ഏറ്റവും താഴത്തെ തട്ടായ ഇടവകതലത്തിലും കുടുംബക്കൂട്ടായ്മാ തലത്തിലുമാണ് അത് ആരംഭിക്കേണ്ടത്. മേജർ അസംബ്ലിയിൽ പങ്കെടുക്കുന്ന 600-700 പേരുടെ മാത്രം സ്വകാര്യ പരിപാടിയല്ല ഇതെന്നു സാരം. സഭയു ടെ യഥാർത്ഥ പരിഛേദമാണ് അസംബ്ലി.
അസംബ്ലിയുടെ നടപടിക്രമം വിവിധ ഘട്ടങ്ങളിലാണ്. ആദ്യം വിഷയം തെരഞ്ഞെടുപ്പാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചതിനു ശേഷം ഏറ്റം കൂടുതൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മൂന്നു വിഷയങ്ങൾ അസംബ്ലിയുടെ ചർച്ചാവിഷയമായി തീരുമാനിച്ചു. ജീവിത ലാളിത്യം, കുടുംബപ്രേഷിതത്വം, പ്രവാസികളുടെ അജപാലനം എന്നിവയാണവ.
ഈ വിഷയങ്ങൾ സഭയുടെ എല്ലാ തലത്തിലും ചർച്ചചെയ്യുന്നതിനു വേണ്ടി ഒരു മാർഗ്ഗരേഖ (Lineamenta) തയ്യാറാക്കി. ഈ രേഖ തയ്യാറാക്കിയ വിദഗ്ദ സമിതിയിൽ നമ്മുടെ അതിരൂപതയിൽ നിന്ന് റവ. ഡോ. ജേക്കബ് കോയിപ്പള്ളി, പ്രൊഫ. ലീന ജോസ് എന്നിവർ ഉണ്ടായിരുന്നു എന്നത് അഭിനന്ദനാർഹമാണ്. 100ലേറെ പേജുള്ള ഈ മാർഗ്ഗരേഖ ഈ വിഷയങ്ങളുടെ സമഗ്രപഠനമായി കാണേണ്ടതില്ല, മറിച്ച് ചർച്ചകൾക്ക് ദിശാബോധം നൽകാൻ ഉദ്ദേശിച്ച് തയ്യാറാക്കപ്പെട്ട രൂപരേഖയാണ്.
ഈ ചർച്ചകളുടെ മറുപടി ലഭിച്ചതിനു ശേഷം വിഷയാവതരണ രേഖ (Instrumentum laboris) തയ്യാറാക്കണം. അതിന്റെ അടിസ്ഥാനത്തിൽ അസംബ്ലിയിൽ തുറന്ന ചർച്ചകൾ ഉണ്ടാകണം. ചർച്ചയിൽ നിന്ന് ഉരുത്തിരിയുന്ന നിഗമനങ്ങൾ ക്രോഡീകരിച്ച് അസംബ്ലിയുടെ സമാപന രേഖ പാസാക്കണം. ആ രേഖ മെത്രാൻ സിനഡ് വിലയിരുത്തി, ഒടുവിൽ സഭയ്ക്ക് ആകമാന ഔദ്യോഗിക പ്രബോധനം നൽകണം. ആ പ്രബോധനം സഭാ തലത്തിൽ സ്വാംശീകരിക്കപ്പെടണം. ഇങ്ങനെ പല ഘട്ടങ്ങൾ കടന്നുപോകേണ്ട ഒരു സഭാത്മക പ്രക്രിയയാണ് (Ecclesial action) അസംബ്ലി. വളരെ വിപുലമായ ഒരു വിശ്വാസ പരിശീലന പ്രക്രിയ തന്നെയാണത്.
ജീവിതത്തിലെ ലാളിത്യം
ഈ ചെറിയ വിഷയം സഭയിലാകമാനം ചർച്ചയാക്കാൻ കാരണം, ഫ്രാൻസിസ് മാർപ്പാപ്പായാണ്. ലാളിത്യത്തിന്റെയും കാരുണ്യത്തിന്റേതുമായ ഒരു നവീന അജപാലനശൈലി അദ്ദേഹം മുന്നോട്ടുവച്ചു. അതുവരെ ഇല്ലാതിരുന്ന മാദ്ധ്യമശ്രദ്ധയും ഖ്യാതിയും പാപ്പാസ്ഥാനത്തിന് ലഭിച്ചതോടെ, ആകെ പ്രതിരോധത്തിൽ മാത്രം കളിച്ചിരുന്ന സഭയ്ക്ക് അത് പുത്തൻ ഉണർവ്വായി. ആഭിജാതത്വം ലോകത്തെ സഭയിൽനിന്ന് അകറ്റിയെങ്കിൽ ലാളിത്യം ഒരു കാന്തംപോലെ സകലരെയും അവളിലേക്ക് ആകർഷിച്ചു. ഈ വിഷയം ചർച്ചചെയ്യാൻ ലോകം നമ്മെ നിർബന്ധിതരാക്കി എന്നതാണ് സത്യം. ഈ വിഷയം നാലുഭാഗമായി തിരിച്ചാണ് മാർഗ്ഗരേഖ ചർച്ചചെയ്യുക. ആദ്യം, ഈശോയുടെ ലാളിത്യം. പിന്നീട്, ലാളിത്യം സഭാ
പാരമ്പര്യത്തിൽ. മൂന്നാമത്, ഈ മേഖലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ. അവസാനം, ചില പ്രായോഗിക നിർദ്ദേശങ്ങൾ. ലാളിത്യം അത്ര എളുപ്പത്തിൽ കൃത്യതയോടെ നിർവ്വഹിക്കാവുന്ന ഒരു വിഷയമല്ല. ഈശോയുടെ ഒരു ഉപമ വിശദീകരിച്ചുകൊണ്ട് ഈ വിഷയത്തിന്റെ മർമ്മം നമുക്ക് തൊട്ടറിയാം. നല്ല സമരിയാക്കാരന്റെ ഉപമ. സത്യത്തിൽ ഇവിടെ ഈശോ തന്റെ സ്വന്തം കഥ പറയുകയാണ്. നല്ല സമറിയാക്കാരൻ ഈശോ തന്നെയാണ്. മുറിവേറ്റുകിടക്കുന്നത് നമ്മളാണ്, ആധുനിക മനുഷ്യനാണ്. പുരോഹിതനും ലേവായനും മുറിവേറ്റവനെ കണ്ടെങ്കിലും, അവർക്ക് സമയമില്ല. കാരണം, അവർ അതിലും വലിയ ആതുര ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർക്ക് പണിയുണ്ട്, സ്‌കൂളുണ്ട്, മെഡിക്കൽ കോളേജുണ്ട്, പത്രമുണ്ട്. ഇവനെ ശുശ്രൂഷിച്ചാൽ തങ്ങളെ കാത്തു
നിൽക്കുന്ന ആയിരങ്ങളെ ശുശ്രൂഷിക്കാനുള്ള അവസരം നഷ്ടപ്പെടും. അവർക്ക് ചെറുകിട പരിപാടികളില്ല, ങലഴമ ടവീം മാത്രമേ ഉള്ളൂ. പിതാവ് ഉദ്ഘാടനം
ചെയ്യണം. ഠഢയിലും പത്രത്തിലും, കുറഞ്ഞത് ണവമെേമുുലെങ്കിലും വാർത്ത വേണം. അപ്പോഴാണ് സമരിയാക്കാരൻ വരുന്നത്. തന്റെ സകല പരിപാടികളും മാറ്റിവച്ച് മുറിവേറ്റവനുവേണ്ടി സമയം ചെലവഴിക്കുന്നതാണ് അദ്ദേഹത്തിന്റെ യുക്തി (logic). ശത്രുവെന്ന് സമുദായം കാണുന്നയാളെ ഏതുതരം സമ്മർദ്ദമുണ്ടായാലും സഹായിക്കാൻ ചങ്കൂറ്റം കാണിക്കുന്ന ലോജിക്, വസ്ത്രം മുഷിഞ്ഞാലും വണ്ടി അഴുക്കായാലും അപകടത്തിൽ വീണവനോടു മനുഷ്യത്വം കാണിക്കുന്ന ലോജിക്, 99 ആടുകൾക്ക് എന്തു സംഭവിക്കും എന്നല്ല കാണാതെ പോയ ആടിന് മുൻഗണനൽകുന്ന ലോജിക്, കുഷ്ഠരോഗിയെ തൊടരുതെന്ന് വൈദ്യരും സ്വന്തം ആരോഗ്യബോധം പോലും പറയുമ്പോൾ അതിനെ മറികടന്ന് അവനു കരുണാസ്പർശം നൽകുന്ന ലോജിക് – ഈശോയുടെ ഈ ലോജിക്കിനെ ഫ്രാൻസീസ് പാപ്പ വിളിക്കുന്നത് ഠവല ഹീഴശര ീള ുമേെീൃമഹ ാലൃര്യ എന്നാണ്. ഇത് നമ്മുടെ അജപാലനനയമാകുമ്പോൾ അതാണ് അജപാലന ലാളിത്യം.
ബൈബിളിൽ ലാളിത്യത്തെ സൂചിപ്പിക്കുന്ന ചില നല്ല പദപ്രയോഗങ്ങളുണ്ട്. ഉദാഹരണത്തിന് ആത്മാവിൽ ദരിദ്രർ (അനവിം യാവേ) – ദൈവമല്ലാതെ മറ്റൊന്നിലും ആശ്രയം വെയ്ക്കാത്തവർ എന്നർത്ഥം. ലാസർ എന്ന വാക്കിന്റെ അർത്ഥവും അതു തന്നെ. ദൈവം മാത്രം തുണയായി ഉള്ളവൻ. അങ്ങനെയുള്ളവനാണ് ഈശോയുടെ പ്രിയ സുഹൃത്ത്. ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു തരണമേ എന്നാണ് സുറിയാനി കർതൃപ്രാർത്ഥനയിൽ നാം ചൊല്ലുന്നത്. ധാരാളിത്വമോ സമൃദ്ധിയോ അവിടെ ചോദിക്കുന്നില്ല, ജീവസന്ധാരണത്തിന് ആവശ്യമായതു മാത്രമാണ് ചോദിക്കുന്നത്. ലാളിത്യത്തെ സൂചിപ്പിക്കുന്ന ഗ്രീക്കു വാക്ക് വമുഹീലേ െഎന്നാണ് – അതിന്റെ യഥാർത്ഥ അർത്ഥം പങ്കുവയ്ക്കുന്ന ലാളിത്യം എന്നാണ്. ചുരുക്കത്തിൽ ലാളിത്യം ദൈവം സ്വന്തമായുള്ളവൻ അനുഭവിക്കുന്ന ഒരു ആന്തരിക സ്വാതന്ത്ര്യമാണ്.
ലാളിത്യ ജീവിതം സഭാപ്രബോധനത്തിൽ അധികം ചർച്ച ചെയ്തിട്ടുള്ള ഒരു വിഷയമല്ല. സ്വകാര്യ സ്വത്തിനെ അംഗീകരിക്കുമ്പോഴും വിഭവങ്ങളുടെ സാർവ്വത്രിക ലക്ഷ്യം വിസ്മരിക്കപ്പെടരുത് എന്നതാണ് സഭയുടെ പ്രബോധനം. ലോകം മുഴുവ
നും ദൈവത്തിന്റേതാണെന്നും, നാം ഇവിടെ
പാട്ടക്കാർ മാത്രമാണെന്നുമുള്ള ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്. അതുകൊണ്ടാണല്ലോ ദശാംശം (പാട്ടത്തുക) ഒരു ഔദാര്യമല്ല എന്നും ഉത്തരവാദിത്വമാണെന്നും ദൈവജനത്തെ നാം ഓർമ്മിപ്പിക്കുന്നത്. ദാനധർമ്മവും പലപ്പോഴും അങ്ങനെ തന്നെ. പാവങ്ങളുടെ അവകാശമായി അത് മാറാം. കൊടുക്കുന്നവന്റെ കാഴ്ചപ്പാടിലല്ല, സ്വീകരിക്കപ്പെടുന്നവന്റെ കാഴ്ചപ്പാടിൽ വിലയിരുത്തപ്പെടേണ്ട യാഥാർത്ഥ്യമാണ് ദാനദർമ്മം.
ലളിത ജീവിതം സഭയും സമൂഹവും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. ഉപഭോഗസംസ്‌കാരം, ആഡംബരത്വരത, വ്യക്തികേന്ദ്രീകൃതമായ ജീവിതമനോഭാവങ്ങൾ, സുഖസൗകര്യങ്ങളോടുള്ള ആസക്തി,
പണത്തിന്റെ അതിപ്രസരം, മാധ്യമസ്വാധീനം – ഇതെല്ലാം സാധാരണജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ലാളിത്യത്തെ മുക്കിക്കൊന്നു. പേരും പെരുമയും ജീവിത StatusDw നിലനിർത്താൻ വരവിൽ കവിഞ്ഞ ചെലവ് ചെയ്ത് കടക്കെണിയിലേക്ക് നീ ങ്ങുന്നവർ നിരവധിയാണ്. തൊഴിലും ആത്മീയ ശുശ്രൂഷപോലും കമ്പോളവല്ക്കരിക്കപ്പെട്ടു. പണത്തിനും ഭൗതികവളർച്ചക്കും മാത്രമുള്ള ഉപാധിയായി തൊഴിലും സേവനരംഗങ്ങളും മാറി. ലാളിത്യ ആദ്ധ്യാത്മികതയ്ക്കുള്ള ചില പ്രായോഗിക നിർദ്ദേശങ്ങളാണ് അവസാന ഭാഗത്ത്. പൊതുപെരുമാറ്റ ചട്ടം എന്നതിനേക്കാളും വ്യക്തിപരമായ ഇടപെടലാണ് ഇവിടെ ഉണ്ടാകേണ്ടത് എന്നു തോന്നുന്നു. സഭയിലെ അജപാലന നേതൃത്വം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒന്ന് പരമാവധി സംലഭ്യരാകുക. രണ്ട്, വ്യക്തിജീവിതത്തിൽ ലാളിത്യം പരിശീലിക്കുക. അതായത് വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തം വേണം. മൂന്ന് ഇടപെടൽ ധാർഷ്ട്യത്തിന്റെയോ കാർക്കശ്യത്തിന്റെയോ ആകാതെ എളിമയുടേതാവുക. നാല്, സ്ഥാപനബദ്ധരാകാതെ പാവങ്ങൾക്ക് സഭയിൽ മുൻഗണന നൽകുക. ഇതുപോലെ സന്ന്യാസജീവിതത്തിലും കുടുംബതലത്തിലുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ മാർഗ്ഗരേഖ നൽകുന്നു. ചുരുക്കത്തിൽ,
പള്ളിമേട കേന്ദ്രീകൃതമായ രീതിയിലല്ല ഇടവകയുടെ പുറമ്പോക്കു കേന്ദ്രീകൃതമായ ഒരു അജപാലന നയം പാവങ്ങൾക്കും പാപികൾക്കും മുൻഗണന നൽകുന്ന ഒരു നയം, ശുശ്രൂഷ, വ്യക്തിയധിഷ്ഠിതമായ ഒരു അജപാലനശൈലി ഇതാണ് സഭയുടെ ലാളിത്യം.
കുടുംബത്തിലെ സാക്ഷ്യം
ആദ്യത്തെ വിഷയം, ലാളിത്യം, സഭയുടെ അജപാലന രീതി (Methodology)യെ സംബന്ധിച്ചാണെങ്കിൽ രണ്ടാമത്തെ വിഷയം സഭയുടെ മുഖ്യ അജപാല മേഖലയെ സംബന്ധിച്ചാണ് കുടുംബപ്രേഷിതത്വം. വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഭാഷയിൽ കുടുബം ഭൂമിയിൽ ആകാശമോക്ഷത്തിന്റെ ഛായയാണ്. Family is the earthly image of heaven. ഈ വിഷയത്തെക്കുറിച്ച് മെത്രാന്മാരുടെ രണ്ട് സിനഡുകൾ നടന്നുകഴിഞ്ഞു. അതിന്റെ വെളിച്ചത്തിൽ മാർപ്പാപ്പായുടെ സിനഡാനന്തര രേഖയും പുറത്തിറങ്ങി കഴിഞ്ഞു. Amoris lactitia കുടുംബ സ്‌നേഹത്തിന്റെ സന്തോഷം എന്നുള്ള ആ പ്രബോധന രേഖ പുറത്തിറങ്ങുന്നതിനുമുമ്പ് തയ്യാറാക്കപ്പെട്ടതാണ് അസംബ്ലിയുടെ മാർഗ്ഗരേഖ. അതിനാൽ സഭയുടെ പുതിയ പ്രബോധനത്തിലെ ആശങ്ങൾക്കൂടി ഇതിൽ ചേർക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.
മൂന്നു തലക്കെട്ടിലാണ് ഈ വിഷയം ചർച്ചചെയ്തിരിക്കുന്നത്. ആദ്യഭാഗത്ത് കുടുംബത്തെയും വിവാഹത്തെയും സംബന്ധിച്ചുള്ള സഭാപ്രബോധനമാണ്. രണ്ടാമത്തെ ഭാഗത്ത് കുടുംബം ഇന്നു നേരിടുന്ന മുഖ്യവെല്ലുവിളികളെ സംബന്ധിച്ചാണ്. അവസാന ഭാഗത്ത്, പ്രായോഗിക നിർദ്ദേശങ്ങളുമാണ്.
കുടുംബപ്രശ്‌നങ്ങളെ കൈകാര്യം ചെയ് തിരുന്ന ഈശോയുടെ ശൈലി തന്നെയാണ് ഇവിടെയും നമുക്ക് മാതൃക. കുടുംബജീവിതത്തിൽ ആകെ തകർന്ന ഒരു വ്യക്തിയെ ഈശോ കണ്ടുമുട്ടുന്നതും അവളെ സാവധാനം വിശ്വസത്തിലേക്കു കൊണ്ടുവരുന്നതും യോഹന്നാന്റെ സുവിശേഷം 4 -ാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. സമരിയാക്കാരിയെ കിണറ്റിൻ കരയിൽ കണ്ടുമുട്ടുന്ന ഈശോ. വിജനമായ സ്ഥലത്ത് ഒരു സ്ത്രീയോട് സംസാരിക്കാൻ ഈ 21 -ാം നൂറ്റാണ്ടിൽപോലും നമുക്ക് ഭയമാണ്. എന്നാൽ ഈശോ, അന്നത്തെ സാമൂഹ്യാചാരങ്ങളെ എല്ലാം മറികടന്ന് ക്രിസ്തീയ മനുഷ്യത്വത്തിന്റെയും സ്വാഭാവിക ധാർമ്മിക നിയമത്തിന്റെയും അടിത്തറയിൽ അവളോട് കുടുംബത്തിന്റെ സുവിശേഷം സംസാരിച്ചു. സാധാരണ വെള്ളത്തിൽ നിന്ന് ആരംഭിച്ച് സാവധാനം വലിയവലിയ കാര്യങ്ങൾ അവർ സംസാരിച്ചു. സാധാരണക്കാരന് മനസ്സിലാകുന്നതാവണം, സുവിശേഷം അഥവാ Kerygma. ഡോഗ്മയുടെയും കാനൻനിയമത്തിന്റെയും ഘനമല്ല സാധാരണത്വമാണ് അതിന്റെ പ്രത്യേകത. ആ സുവിശേഷം അവൾ തിരിച്ചറിഞ്ഞത് പടിപടിയായിട്ടാണ്. ഔാമി, Psycological, Emotional എന്നിങ്ങനെ മനുഷ്യൻ എന്ന യാഥാർത്ഥ്യത്തെ Mystery എന്ന നിലയിൽ കണ്ടുമുട്ടുന്ന രീതിയാണ് ഈശോ അവംലബിച്ചത്. നമ്മുടെ മുമ്പിൽ ഇരിക്കുന്ന വ്യക്തി ഒരു പ്രശ്‌നമല്ല, കേസല്ല, നമ്മുടെ കാനോനിക
ചട്ടക്കൂടിനുമപ്പുറം ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയായി കാണേണ്ടതുണ്ട്. ഫ്രാൻസീസ് മാർപ്പാപ്പായുടെ ഭാഷയിൽ പറഞ്ഞാൽ, അപരൻ ഞാൻ ചെരുപ്പഴിച്ചു വയ്‌ക്കേണ്ട ദൈവസാന്നിധ്യത്തിന്റെ ആരാധനാസ്ഥലമാണ്. ചുരുക്കത്തിൽ സമരിയാക്കാരിയെ ബഹുമാനിച്ചുകൊണ്ട് ഈശോ അവളെ തേടി. ഇങ്ങനെയൊരു കുടുംബസുവിശേഷമാണ് നാമിന്ന് പ്രഘോഷിക്കേണ്ടത്.
കുടുംബം നേരിടുന്ന വെല്ലുവിളികളാണ് പിന്നീട് പരാമർശിക്കുന്നത്. കുടുംബത്തിന്റെ ഘടനയും സുസ്ഥിരതയും ഇന്നു ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സീറോ മലബാർ ഫാമിലി കമ്മീഷൻ അടുത്തകാലത്ത് നടത്തിയ സർവ്വേ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. പല കുടുംബങ്ങളിലും ഇന്ന് ‘ഏകപേരന്റിംങ്’ ആണ് ഉള്ളത്. വിവാഹം ചെയ്യാനാവാതെ നില്ക്കുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമാണ്. കുട്ടികളില്ലാത്ത ദമ്പതികൾ നിരവധി. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ നട്ടംതിരിയുന്ന മാതാപിതാക്കൾ. Mobile, Internet, Pronography എന്നിങ്ങനെ മറ്റൊരു നിര. കുടുംബം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങൾ സമുദ്രത്തിലെ കരലയലൃഴ പോലെയാണ്.
പുറമേ കാണുന്നതിലും വളരെ രൂക്ഷമാണ് യഥാർത്ഥ അവസ്ഥ. സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തിക മേഖല ഒന്നും കുടുംബത്തെ പോഷിപ്പിക്കുന്നതല്ല.
എന്താണ് ഇതിനുള്ള പോംവഴികൾ. മൂന്നു വാക്കുകൾ കൊണ്ട് അവയെ സംഗ്രഹിക്കാം. Accompany, discern and intergrate ഇന്നത്തെ കുടുംബങ്ങളെ നാം അനുധാവനം ചെയ്യണം. അവരുടെ അവസ്ഥയിൽ നിന്ന് അവരെ മനസ്സിലാക്കണം. കുറ്റപ്പെടുത്തലല്ല, കാരുണ്യത്തോടെ ബഹുമാനത്തോടെ സാവധാനം പടിപടിയായി അവരെ കരകേറ്റണം. നീതിമാന്റെ ആയിരം കാൽപാദത്തെക്കാളും നിസ്സഹായന്റെ ഒരു ചെറിയ കാൽവയ്പ് വിലയുള്ളതാണ് എന്നാണ് ഇതെപ്പറ്റി ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞത്. ഒടുവിൽ, അവരെ സഭാജീവിതത്തിലേക്ക് പരമാവധി ഉൾച്ചേർക്കണം. യുവദമ്പതികളെ വിവാഹത്തിന്റെ ആദ്യവർഷങ്ങളിൽ സഹായിക്കേണ്ടതിന്റെ ആവശ്യകത മാർഗ്ഗരേഖ ചൂണ്ടിക്കാട്ടുന്നു. വിവാഹ ഒരുക്ക കോഴ്‌സുകൾ നവീകരിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു. കുടുംബപരിശീലനത്തിന്റെ കേന്ദ്രങ്ങൾ ഉപോയഗപ്പെടുത്തണം. ചങ്ങനാശ്ശേരിയിലെ കാനായുടെ കാര്യം ഇത്തരുണത്തിൽ മാർഗ്ഗരേഖ എടുത്തുപറയുന്നു. ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രധാന്യവും കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യമാണെന്ന് അടിവരയിട്ടുപറയുന്നു. ദേശീയ – സംസ്ഥാന പ്രോഗ്രാമുകളെക്കുറിച്ച് അറിവ് നൽകാനും നമ്മുടെ സാമൂഹ്യ സേവനങ്ങൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. ചുരുക്കത്തിൽ കുടുംബപ്രേഷിതത്വത്തെ നവീകരിക്കുന്ന പല പുതിയ പദ്ധതികളും ഈ രേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. കുടുംബം സ്വർഗ്ഗത്തിലേയ്ക്കുള്ള വഴിയാണ്. അവിടെയുള്ള മാർഗ്ഗതടസ്സങ്ങൾ നീക്കേണ്ടത് സഭാമക്കളുടെ അടിയന്തരാവശ്യമാണ്.
പ്രവാസികളുടെ അജപാലനം
ആഗോളസഭയെന്ന നിലയിൽ സീറോ – മലബാർ സഭ നേരിടുന്ന ഏറ്റം വലിയ അജപാലന പ്രശ്‌നമാണ് പ്രവാസികളുടെ പരിപാലനം. കേരളത്തിൽ ഉള്ള വിശ്വാസികൾക്ക് ഇതിന്റെ ഗൗരവം എത്രപറഞ്ഞാലും മനസ്സിലാകണമെന്നില്ല. കുറച്ചുനാളെങ്കിലും പ്രവാസികളോടൊപ്പം കഴിഞ്ഞിട്ടുള്ളവർക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും. വളരെ വ്യത്യസ്തമായ സാഹചര്യമാണ് ഓരോ രാജ്യത്തുമുള്ള നമ്മുടെ പ്രവാസികൾക്കുള്ളത്. അവയെല്ലാം ഒരു കുടക്കീഴിൽ അഭിസംബോധന ചെയ്യുന്നതു തന്നെ അത്ര എളുപ്പമല്ല. എന്നിരുന്നാലും ഈ വിഷയം ഗൗരവമായി എടുത്തതും സഭയുടെ മുഴുവനും പ്രശ്‌നമായി കണ്ട് ചർച്ചചെയ്യുന്നതും അഭിനന്ദനാർഹമായ കാര്യമാണ്. അന്ത്യഭാഗമായിട്ടാണ് ഈ വിഷയം ചർച്ചചെയ്യുന്നത്. ആദ്യം പ്രവാസത്തിന്റെ ബൈബിൾ – ദൈവശാസ്ത്ര അടിത്തറ. രണ്ടാം ഭാഗത്ത് പ്രവാസത്തിന്റെ സ്വഭാവവും സങ്കീർണ്ണതയുമാണ്. സ്വന്തം മണ്ണിൽ
നിന്ന് പറിച്ചുനട്ടപ്പെട്ടവരായതു കൊണ്ട് സകലവിധ പിരിമുറുക്കത്തിലുമാണ് പ്രവാസികൾ ജീവിക്കുന്നത്. അവരുടെ ശാരീരിക – മാനസിക – ആത്മീയതലങ്ങളെയെല്ലാം സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം.
സീറോ മലബാർ പ്രവാസത്തിന്റെ ചരിത്രവും വളർച്ചയുമാണ് മൂന്നാമത്തെ ഭാഗത്ത്. മലയോര മലബാർ കുടിയേറ്റങ്ങളെ ഇവിടെ ചർച്ച ചെയ്യുന്നില്ല. 1950 – കൾ മുതൽ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും സാങ്കേതികവിദഗ്ദരുടെ
പലായനം തുടങ്ങി. 1970 -കളിൽ ചെറുജോലികളുമായി പലരും ഗൾഫ് രാജ്യങ്ങളിൽ ചേക്കേറി. 1990-കളിൽ പ്രവാസം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ആഗോളവത്ക്കരണം ഇതിനെ ത്വരിതപ്പെടുത്തി.
26 ശതമാനത്തോളം സീറോ മലബാർ വിശ്വാസികൾ പ്രവാസികളാണ്. കേരളത്തിനുപുറത്ത്. ഇന്ത്യയിൽ അഞ്ചര ലക്ഷവും ഇന്ത്യയ്ക്ക് വെളിയിൽ ഏഴരലക്ഷവും പ്രവാസി വിശ്വസികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 4 ലക്ഷംപേർക്കുമാത്രമേ കൃത്യമായ അജപാലന സംവിധാനം ഇന്നുള്ളൂ. ബാക്കി 9 ലക്ഷത്തിനും ഇനിയും സംവിധാനങ്ങൾ ക്രമീകരക്കേണ്ടതായിട്ടുണ്ട്. പ്രവാസികൾക്കുവേണ്ടി സഭ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും ശുശ്രൂഷകളും ഇവിടെ സവിസ്തരം വിവരിക്കുന്നു. ഈ വിഷയത്തിൽ നാലാമത്തെ ഭാഗത്ത് ചർച്ച ചെയ്യുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികളാണ് സാമ്പത്തിക – സാംസ്‌കാരിക കുത്തൊഴിക്കിൽ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റയും കൈമാറ്റമാണ് പ്രവാസികൾ നേരിടുന്ന ഏറ്റം വലിയ പ്രതിസന്ധി. ജോലി ചെയ്തു കുടുംബം
പോറ്റാനുള്ള നെട്ടോട്ടത്തിൽ മാറ്റിവയ്ക്കുന്നത് പരമ്പരാഗത കുടുംബസംവിധാനങ്ങളാണ്. ഒന്നിച്ചുള്ള ഭക്ഷണമില്ല, പ്രാർത്ഥനയില്ല, കണ്ടുമുട്ടൽ പോലുമില്ല.  കുട്ടികൾക്ക് വിശ്വാസപരിശീലനത്തിനുള്ള സാധ്യത തുലോം കുറവാണ്. കുടുംബബന്ധങ്ങൾ വലിയ പിരിമുറുക്കത്തിലാണ്. പ്രായമാകുന്ന യുവതീയുവാക്കന്മാരുടെ സൗഹൃദവും വിവാഹവും മറ്റും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ അല്ലാതാകുന്നു. വിശ്വാസവും കുടുംബപാരമ്പര്യവും അപ്രസക്തമാവുന്നു. ഇതിനുപുറമേയാണ് സഭയുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ. ലത്തീൻ-സീറോ മലബാർ ഇടവകവികാരിമാരുടെ വടംവലി, പിരിവുകളുടെ ബാഹുല്യം – എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ വേറെ. മാർഗ്ഗരേഖയുടെ അവസാഭാഗത്ത് പ്രവാസികളുടെ അജപാലനത്തെക്കുറിച്ചുള്ള സഭാവീക്ഷണമാണ് പറഞ്ഞുവയ്ക്കുന്നത്. കേരളത്തിലെ സഭയുടെ തനിപ്പകർപ്പാകണം പ്രവാസികളുടെയിടയിലും എന്ന ധാരണ പൊളിച്ചെഴുതേണ്ടത് ആവശ്യമാണ്. ശരിയായ സാസ്‌കാരികസങ്കലനം (Interculturation) പ്രോത്സാഹിപ്പിക്കപ്പെടണം. സഭാത്മകതനിമ വിലമതിപ്പിച്ചുകൊണ്ടുതന്നെ സാസ്‌ക്കാരികാനുരൂപണങ്ങൾക്ക് ജീവൻ പകരാൻ സഭ ശ്രദ്ധിക്കണം. തോമ്മാമാർഗ്ഗം കേരളസംസ്‌ക്കാരത്തിൽ സ്വാംശീകരിച്ചതുപോലെ, അതേ തോമ്മാമാർഗ്ഗം തങ്ങൾ ജീവിക്കുന്ന സംസ്‌കാരത്തിൽ ജീവിക്കാൻ പ്രവാസികൾക്ക് ആവണം.
ആദ്യവും അവസാനവുമായി സുവിശേഷവത്കരണം തന്നെയാണ് പ്രവാസികളുടെ ഇടയിലുള്ള നമ്മുടെ മുഖ്യ അജപാലനപ്രവൃത്തി. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം, വിശ്വാസതനിമ പകരുന്ന മതബോധനപരിപാടികൾ, സാംസ്‌കാരിക-മതാന്തര കൂട്ടായ്മകൾ, ഉപവി പ്രവർത്തനങ്ങൾ എന്നിങ്ങനെ വിപുലമായ സേവനരംഗങ്ങൾ
നാം ആരംഭിക്കേണ്ടതുണ്ട്. ഇത്തരമൊരു ശുശ്രൂഷയ്ക്കുള്ള നേതൃത്വപരിശീലനം വൈദികർക്കില്ല എന്നതാണ് ദുഃഖപരം. പ്രവാസികൾക്ക്    സഭാനേതൃത്വത്തിൽനിന്നുള്ള പ്രതീക്ഷകളും ഈ രേഖയുടെ അവസാനഭാഗത്ത് പങ്കുവെയ്ക്കുന്നുണ്ട്. സീറോ മലബാർ സഭ പ്രവാസികൾക്ക് അജപാലനസഹായം ലഭ്യമാക്കുന്നതിൽ കാലവിളംബം വരുത്തി എന്നതാണ് അവരുടെ വലിയ പരാതി. മാതൃസഭയിൽനിന്ന് കൂടുതൽ സൗഹൃദസമീപനം അവരാഗ്രഹിക്കുന്നു. കേരളത്തിൽ കൂദാശകൾ സ്വീകരിക്കുന്നതിനുള്ള അനാവശ്യതടസങ്ങൾ അവർക്ക് മനോവിഷമത്തിന് കാരണമാണ്. സഭാസംവിധാനങ്ങളുടെ ഭൗതികവളർച്ചയ്ക്കും അധികാരവാദത്തിനുമാണ് നേതൃത്വം മുൻകൈനൽകുന്നതെന്നും അവർ പരാതിപ്പെടുന്നു. അവരുടെ യത്‌നങ്ങൾ മനസ്സിലാക്കി, അവരെ സഹായിക്കാനോ, മക്കളുടെ സ്വഭാവരൂപീകരണത്തിനു മാർഗ്ഗനിർദ്ദേശം നൽകാനോ സഭാധികാരികൾ മെനക്കെടുന്നില്ല എന്നാണ് അവരുടെ പരാതി. പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള ഒരു അസംബ്‌ളിയാവും ഇതെന്ന് തീർച്ചയാണ്.
കാഴ്ചയല്ല കാഴ്ചപ്പാടാണ് സമൂഹത്തിൽ മാറ്റത്തിന്റെ ശൈലിയാകുന്നത്. സഭയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് നൽകുന്നതാണ് ഈ മാർഗ്ഗരേഖ. വഴിയാകെ ചെളിയാണ് എന്ന് പറഞ്ഞ വീടിന്റെ സുരക്ഷിതത്വത്തിൽ ഇരിക്കുന്ന ഒരു സഭയല്ല എനിക്കിഷ്ടം. ചെളിപുരണ്ടാലും തെരുവിന്റെ സന്നിഗ്ധാവസ്ഥയിൽ അലയുന്ന സഭയാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞ് ഫ്രാൻസിസ് പാപ്പായുടെ കാഴ്ചപ്പാടാണ് ഇന്ന് ആവശ്യം.