ഡോ. ജോബി കറുകപ്പറമ്പിൽ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം സഭെെക്യ പ്രസ്ഥാനങ്ങളുടെ ആവിർഭാവം കൊണ്ടു ശ്രദ്ധേയമാണ്. 1908 – ൽ ഇംഗ്ലണ്ടിലെ ഗ്രേറൂമിൽ പോൾ വാട്ട്സൺ എന്ന ആംഗ്ലിക്കൻ വൈദികൻ (പിന്നീട് അദ്ദേഹം കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടു) ആരംഭിച്ച സഭെെക്യ പ്രാർത്ഥനാവാരം സഭകളുടെ ഐക്യത്തിനായുള്ള പരി ശ്രമങ്ങളിലെ നാഴികക്കല്ലായിരുന്നു. ജനുവരി 18 മുതൽ 25 വരെ സഭകൾ ഒത്തു ചേരുന്ന ആത്മീയ മുന്നേറ്റമായി ഇതു വളർന്നപ്പോൾ സഭകൾക്കിടയിലെ ഭിന്നതയുടെ വേലിക്കെട്ടുകൾ തകരാൻ തുടങ്ങി. സാജാത്യ-വൈജാത്യങ്ങളുടെ മധ്യേ വിശ്വാ സത്തിൽ ഒന്നാകണമെന്ന ആഗ്രഹം സഭകളുടെ ഇടയിൽ ഒരു ഉണർത്തുപാട്ടായി മാറാൻ ഈ ഒന്നിച്ചുകൂടലുകൾ കാരണമായി. അതിനാൽ തന്നെ രണ്ടാം വത്തിക്കാൻ സൂനഹദോസ് സഭകളുടെ ഈ പരിശ്രമത്തെ ആത്മീയ എക്യൂമെനിസം എന്നുവി ളിക്കുകയും, അതിനെ സഭൈക്യ പ്രസ്ഥാനത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഐക്യത്തിനായുള്ള സഭകളുടെ സ്വപ്നം മിശിഹായുടെ ആഗ്രഹമാണെന്ന തിരിച്ചറിവിലേക്കുള്ള വളർച്ചയാണ് സഭെെക്യ പ്രസ്ഥാനം ലോകത്തിനു നൽകിയ സംഭാവനയെന്ന് പറയാം.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഭാരത നസ്രാണിസഭയുടെ ചരിത്രം 16-17 നൂറ്റാണ്ടുകളിൽ ഭിന്നതകളുടെ കഥയായി മാറി, വിദേശമിഷനറിമാരുടെ ഇടപെടലുകളും സാന്നിദ്ധ്യവും ഈ ഭിന്നതകൾക്ക് വഴിതെളിച്ച പല കാരണങ്ങളിൽ ഒന്നായിരുന്നുവെന്നുപറയാം. 1653 -ൽ മാർത്തോമ്മാ നസ്രാണിസഭയിൽ അരങ്ങേറിയ കൂനൻകുരിശുസത്യത്തെത്തുടർന്ന് ഉണ്ടായ ചില സംഭവവികാസങ്ങൾ ഭിന്നിപ്പുകളുടെ ചരിത്രത്തിനു നാന്ദികുറിച്ചു. 1665 ൽ അന്ത്യോ ക്യൻ യാക്കോബായ സഭയിൽ നിന്നെത്തിയ ജറുസലെമിന്റെ മാർ ഗ്രിഗോറിയോസ് എന്ന മെത്രാൻ അന്ത്യോക്യൻ ആരാധനക്രമവും സഭാരീതികളും നസ്രാണി സഭയിൽ ആരംഭിച്ചപ്പോൾ വ്യവസ്ഥാപിതമായ വ്യത്യാസങ്ങൾ സഭാജീവിതത്തിൽ പകടമായി പൗരസ്ത്യ സുറിയാനി പാരമ്പര്യം തുടർന്നുവന്ന പഴയ കൂറ്റുകാർ’ എന്ന വിഭാഗവും (മാർപ്പാപ്പായോടുള്ള വിധേയത്വ ത്തിൽ തുടർന്ന സമൂഹം). പാശ്ചാത്യ സുറിയാനി (അക്യൻ സഭാപാരമ്പര്യം സ്വീകരിച്ച പുത്തൻകൂറ്റുകാർ’ എന്ന വിഭാഗവും കേരളസഭയിൽ ഉടലെടുത്തു. കത്തോലിക്കാ വിശ്വാസത്തിൽ ശക്തിപ്പെട്ട പഴയകുറ്റുകാർ ഇന്ന് സീറോമലബാർ സഭയായി വളർന്നു. വിഭജനകഥകളുടെ ഗതിവി ഗതികളിൽപ്പെട്ട സീറോമലബാർ സഭയിൽനിന്നും 1908 ൽ രൂപപ്പെട്ടതാണ് ശൂറായ സഭയെന്നും കൽദായ സഭയെന്നും വിളിക്കപ്പെടുന്ന തൃശ്ശൂർ ആസ്ഥാനമായുള്ള കേരള ത്തിലെ “കിഴക്കിന്റെ അസ്സീറിയൻ സഭ”. അന്ത്യോക്യൻ പാരമ്പര്യം സ്വീകരിച്ച സമൂഹത്തിൽ നിന്നും 1772 -ൽ മാർ കൂറിലോസ് എന്ന മെത്രാൻ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിൽ നിന്ന് നിഷ്കാസിതനായി, തൊഴിയൂരിൽ തന്റെ ആസ്ഥാനം ഉറപ്പിച്ചു. ഇത് മലബാറിലെ സ്വതന്ത്ര സുറിയാനി സഭ അഥവാ തൊഴിയൂർ സഭയ്ക്കു തുടക്കം കുറിച്ചു. 19-ാം നൂറ്റാണ്ടിൽ മലങ്കര ഓർത്ത ഡോക്സ് സുറിയാനി സഭയിൽ ആംഗ്ലിക്കൻ -പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ സ്വാധീനം നവീകരണ ശ്രമങ്ങൾക്ക് വഴിതെളിച്ചു. 1876 ൽ പ്രസിദ്ധമായ മുളന്തുരുത്തി സൂനഹദോസ് അന്ത്യോക്യൻ പാത്രിയാർക്കിസിന്റെ നേതൃത്വത്തിൽ നവീകരണ പക്ഷക്കാരെ പുറത്താക്കുകയും ഇത് മാർത്തോമ്മാ സഭയുടെ രൂപീകരണത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. 1911 ൽ മലങ്കര ഓർത്തഡോക്സ് സഭ മെത്രാൻ കക്ഷിയും ബാവാകക്ഷിയുമായി ധ്രുവീകരിക്കപ്പെട്ടു. അന്ത്യോക്യൻ പാത്രിയാർക്കീസിന്റെ ഭൗതികാധികാരത്തിൽ നിന്നും മാറി മലങ്കര മെത്രാനെ അംഗീകരിക്കുന്ന വിഭാഗം കോട്ടയം ദേവലോകം കേന്ദ്രമാക്കി കാതോലിക്കേറ്റ് സ്ഥാപിച്ച് മലങ്കര ഓർത്തഡോക്സ് അഥവാ ഇൻഡ്യൻ ഓർത്തഡോക്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. മലങ്കര മെത്രാപ്പോലീത്താ യുടെ കീഴിലുള്ളവർ എന്ന നിലയിൽ ഇവർ മെത്രാൻ കക്ഷി എന്നു വിളിക്കപ്പെടുന്നു. അന്ത്യോക്യൻ പാത്രിയാർക്കീസിന്റെ ആദ്ധ്യാത്മിക അധികാരവും ഭൗതിക അധി കാരവും അംഗീകരിച്ച് ആദരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സമൂഹം ബാവാ കക്ഷി എന്നറിയപ്പെടുന്നു. വിഭജനകാലം മുതൽ തന്നെ പുനര ക്യത്തിനായുള്ള പരിശ്രമങ്ങൾ ശക്തമായിരുന്നു. മാർത്തോമ്മാ നസ്രാണി പാരമ്പര്യം പേറുന്ന സഭകൾ ഒന്നാകണമെന്ന ആഗ്രഹം പൂർത്തീകരിക്കാനുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നല്കിയ സഭാപിതാക്കന്മാർ നസാണി ചരിത്രത്തിൽ ഏറെയുണ്ട്. കരിയാറ്റി ജോസഫ് മെത്രാനും, പാറേമ്മാക്കൽ തോമ്മാ മല്പ്പാനും, നിധീരിക്കൽ മാണിക്കത്തനാരും, മഹാനായ ദിവന്നാസോസ് മെത്രാനും, തച്ചിൽ മാത്തരകനും പുനരൈക്യ പരിശ്രമങ്ങളിൽ സമർപ്പണബുദ്ധിയോടെ പ്രവർത്തിച്ച ദിവ്യതേജസ്റ്റുകളാണ്. 1930 മലങ്കര ഒർത്തഡോക്സ് സഭയിൽനിന്നും മാർ ഈവാനിയോസ് തിരുമേനിയും, മാർ തെയോഫിലേസും ഏതാനും അംഗങ്ങളുമായി കത്തോലിക്കാസഭയിലേയ്ക്ക് പുനരൈക്യപ്പെട്ടപ്പോൾ അത് സഭെെക്യപരിശ്രമങ്ങളിലെ ഭാഗികമായ ഒരു വിജയമായിത്തീർന്നു. പ്രസിദ്ധമായ ഈ പുനരൈക്യ പ്രസ്ഥാനത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് ഇന്നത്തെ മലങ്കര കത്തോലിക്കാസഭ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാശ്ചാത്യ നാടുകളിൽ രൂപംകൊണ്ട എമെനിക്കൽ പ്രസ്ഥാനങ്ങൾ സഭകളുടെ ഒന്നിച്ചുകൂടലിന് വേദിയൊരുക്കി. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകൾ പ്രധാനമായും നേതൃത്വം നല്കിയ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളോട് നിഷേധാത്മകതയും നിസംഗതയും നിറഞ്ഞ ഒരു സമീപനമാണ് കത്തോലിക്കാസഭ ആരംഭം മുതൽ പുലർത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ആശാവഹമായ ചിലനീക്കങ്ങൾ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും രണ്ടാം വത്തിക്കാൻ സൂനഹദോസുവരെ ക്രിയാത്മകവും പരസ്യവുമായ ഒരു നില പ്രസ്ഥാനങ്ങളോട് പുലർത്താൻ നമുക്കു കഴിഞ്ഞില്ല. രണ്ടാം വത്തിക്കാൻ സൂനഹദോസ് “തിത്വത്തിൽ വിശ്വസിക്കുന്ന സകലരുടെയും ഐക്യം സാധിതമാകുന്നതിനുവേണ്ടി വേണ്ടത ല്ലാം ചെയ്യുക” എന്നത് ഈ കൗൺസിലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി പ്രസ്താവിക്കുന്നു. വിഭജനങ്ങളുടെ മുറിവുണക്കാൻ കർമ്മംകൊണ്ടും ജപം കൊണ്ടും പരിശ്രമിച്ചവരാണ് നസ്രാണിമക്കൾ. മാർത്തോമ്മാ നസ്രാണി പാരമ്പര്യത്തിലെ സഭകൾക്കിടയിലുണ്ടായ ഭിന്നിപ്പ് പരിഹരിക്കാൻ എക്കാലത്തും സാധ്യമായ വഴികൾ തേടിയവരുടെ ചരിത്രം കൂടിയാണിത്. “ക്രിസ്തീയ സഭകളുടെ ഐക്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു” എന്ന സഭയുടെ പ്രാർത്ഥനയിൽ നമുക്കും പങ്കുചേരാം.