മദര്‍ തെരേസായുടെ ആദരണീയമായ ആതുരസേവനം

0
825

ലക്ഷ്യം ഒന്നും മാര്‍ഗ്ഗം രണ്ടും
ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം ഭിന്നമായിരിക്കാം. വാസ്തവത്തില്‍ തീവ്രവാദ സംഘടനകളുടെയെല്ലാം ലക്ഷ്യം തങ്ങളില്‍ നിന്നും ഭിന്നരായവരെ തൂത്തുമാറ്റുക എന്നുള്ളതാണല്ലോ. ഐഎസ് ഇ തിനുപയോഗിക്കുന്ന മാര്‍ഗ്ഗം നിഷ്‌കരുണം മനുഷ്യരുടെ കഴുത്തറത്ത് രക്തം കടലില്‍ ഒഴുക്കുക അല്ലെങ്കില്‍ അവരെ അടിച്ചോടിച്ച് മറുനാട്ടിലെത്തിക്കുക എന്നതാണല്ലോ. തീര്‍ത്തും മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ക്കുമാത്രമേ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ സാധിക്കൂ.
ഭാരതത്തില്‍ സംഘപരിവാര്‍ ലക്ഷ്യമാക്കുന്നതും മറ്റു മതസ്ഥരില്ലാത്ത ഭാരതമാണല്ലോ. ഒരു കൂട്ടര്‍ 2020 ആകുമ്പോഴേയ്ക്കും ഹിന്ദുക്കളെ ഭാരതത്തില്‍ നൂറുശതമാനമാക്കുമെന്ന് പ്രവചിക്കുന്നു. ഒരു വലിയ നേതാവ് പള്ളിയിലും, മസ്ജിതി ലും ദൈവമില്ല; അമ്പലത്തില്‍ മാത്രമേ ദൈവമുള്ളൂ. അതുകൊണ്ട്, മററു ദേവാല യങ്ങള്‍ തകര്‍ക്കുന്നുതില്‍ തെററില്ലെന്നു വരെ പ്രഖ്യാപിക്കുന്നു. മററുള്ളവരെ തുടച്ചുമാറ്റാന്‍ മറ്റുമതസ്ഥര്‍ വന്ദ്യരെന്നു കരുതുന്നവരെ അപമാനിക്കുകയും, ആരാധനാലയങ്ങള്‍ തകര്‍ക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യാനാണ് ശ്രമം. ഇത്തരം തീവ്രവാദികളുടെയും ലക്ഷ്യം കേവല മതാധിഷ്ഠിത രാഷ് ട്രം സ്ഥാപിക്കുക എന്നതാണ്.

മദര്‍ തെരേസയെപ്പറ്റി
മദര്‍ തെരേസയെ അധിക്ഷേപിക്കുക ആര്‍എസ്എസിന്റെയും മററും പതിവായിരുന്നു. ഈയിടെ അവരുടെ നേതാവ് മദര്‍തെരെസയെ താഴ്ത്തിക്കെട്ടാന്‍ വീണ്ടും ശ്രമിച്ചു, മദറിന്റെ ആതുരസേവനം മതപരിവര്‍ത്തനത്തിനുളള മറ മാത്രമായിരുന്നെന്നാണ് ഭഗവതിന്റെ ആരോപണം. മദര്‍ തെരേസ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വണക്കത്തിനു യോഗ്യയായ വ്യക്തിയാണ്. അവരെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ക്രൈസ്തവര്‍ തന്നെ മോശക്കാരായിതീരും എന്ന കണക്കുകൂട്ടലിലാണ് ഇക്കൂട്ടര്‍.
മദര്‍തെരസയെ ആദ്യം സംശയത്തോടെ നോക്കിയിരുന്ന കമ്മ്യുണിസ്‌ററുകള്‍പോലും പശ്ചിമബംഗാളില്‍ അവരുടെ മാഹാത്മ്യം മനസ്സിലാക്കി ആദരിക്കുകയാണുണ്ടായത്. ഒരു ഘട്ടത്തില്‍ ഇന്ത്യയും അവരുടെ മഹാത്മ്യം മനസ്സിലാക്കിയപ്പോഴാണ് ‘ഭാരതരത്‌ന’ അവാര്‍ഡ് അവര്‍ക്കു നല്‍കിയത്. മതപരിവര്‍ത്തനത്തെ പ്പറ്റിയുള്ള ചില ആരോപണങ്ങള്‍ക്ക് മദര്‍ മറുപടിനല്‍കിയതിങ്ങനെയാണ് “I do convert you to be a better Hindu, a better Muslim, a better Catholic, and a better Sikh. Once you have found Him, it is up to you to do what you want. Conversion is not my work. Conversion is God’s work”.
ശത്രുതയുള്ളവരെപോലും ശുശ്രൂ ഷിക്കാന്‍ മദര്‍ സന്നദ്ധയായിരുന്നു. കല്‍ക്കത്തയിലെ കാളിഘട്ടിലാണല്ലോ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യഭവനമുണ്ടായത്. അവിടെ അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഇതിന് തീര്‍ത്തും എതിരായിരുന്നു. എങ്കിലും അദ്ദേഹത്തിനൊടുവില്‍ കോളറാ പിടിപെട്ടപ്പോള്‍ മദറാണ് അദ്ദേഹത്തെ പരിചരിച്ചത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന രോഗികളെ കടന്നുചെന്നു ശുശ്രൂഷിക്കുകയും പഴുത്തുവീര്‍ത്ത വൃണങ്ങളും മറ്റും ശ്രദ്ധയോടെ വെടിപ്പാക്കി മരുന്നുവച്ചുകൊടു ക്കുകയും മറ്റും ചെയ്തത് മറ്റുള്ളവരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
പക്ഷേ, ഇതിനെല്ലാം അവര്‍ക്കു പ്രചോദനം ഈശോയായിരുന്നു. ഒരിക്കല്‍ ഒരു മുസ്ലീംസഹോദരന്‍ മദറിന്റെ സേവനങ്ങള്‍ കണ്ട് വിസ്മയഭരിതനായി എന്താണിതിനെല്ലാം പ്രേരണയാവുന്നതെന്ന് മദറിനോടു ചോദിച്ചു. തികച്ചും മിതഭാഷിണിയായ മദര്‍ ഒന്നുംപറയാതെ അദ്ദേഹത്തെയും കൂട്ടി തന്റെ പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി ഭിത്തിയില്‍ സ്ഥാപി ച്ച കുരിശുരൂപം ചൂണ്ടിക്കാട്ടി കുറച്ചുസമ യം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. മുസ്ലീംസഹോദരന് കാര്യം മനസ്സിലായി. അദ്ദേഹം സന്തോഷപൂര്‍വ്വമാണ് മടങ്ങിപ്പോയത്.

സേവനം ക്രിസ്തീയതയുടെ ഭാഗം
ക്രൈസ്തവന് മിശിഹായുടെ ജീവിതമാണ് മാതൃക. ‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുളളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ (ലൂക്കാ, 36) എന്നാണ് ഈശോ പഠിപ്പിച്ചത്. ഈശോ നന്മ ചെയ്തുകൊ ണ്ട് ചുറ്റിനടക്കുകയായിരുന്നല്ലോ. ഈശോയെ പിന്‍ചെല്ലുന്നവര്‍ ഈശോയു ടെ മാതൃകയാണ് സ്വീകരിക്കുന്നത്. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന്‍ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുന്നു എന്നുപറയുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നാണല്ലോ ഈശോ പഠിപ്പിച്ചത്.
പരാര്‍ത്ഥപ്രധാനമായ ജീവിതം വലിയൊരുമൂല്യമാണ്, മഹത്തായ ഒരാദര്‍ശത്തിന്റെ സജീവ പ്രകാശനവുമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇതു പര്യാപ്തവുമത്രെ. നല്ല മാതൃകകള്‍ നമ്മെ സ്വാധീനിക്കും അങ്ങനെയാണ് മതപരിവര്‍ത്തനമുണ്ടാവുകയും പലരും പുതിയ ‘മാര്‍ഗ്ഗം’ സ്വീകരിക്കുകയും ചെയ്യുന്നത് monsondagecopiesbureauengros.ca.

സത്യത്തിന് അതിരുകളില്ല
സത്യം എവിടെ കണ്ടെത്തിയാലും അതിനെ സ്വീകരിക്കാന്‍ മനുഷ്യന് അവകാശവും കടമയുമുണ്ട്. ശാസത്രരംഗത്തും സാമ്പത്തികരംഗത്തുമെല്ലാം ഇതു പ്രസക്തമാണ്. പുതിയ അറിവിനെ സ്വീകരിക്കുന്നത് മാര്‍ഗ്ഗഭ്രംശമായി കാണുന്നത് പരമാബദ്ധമാണ്. ‘ഘര്‍ വാപസി’യും മറ്റും അഹന്തയുടെ ഭാഗമാണ്.
ശരിയായി തോന്നുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ശാസ്ത്രജ്ഞന്‍മാരും, രാഷ്ട്രീയക്കാരും എല്ലാം ശ്രമിക്കുന്നത്. ആര്‍ എസ് എസും സംഘപരിവാറുമെല്ലാം ഇതുതന്നെയാണ് ചെയ്യുന്നത്. മതപ്രചാരണം സ്വാതന്ത്ര്യത്തിന്റെ അവിഭക്തമായ ഭാഗമാണിത്. അതാണ് നമ്മുടെ ഭരണഘടന ഉറപ്പാക്കിയിരിക്കുന്നതും.

മദറിന്റെ മറുപടി
മദര്‍ തെരേസയെ അപമാനിച്ച ഭഗവതിന് മദര്‍ എന്തു മറുപടിയായിരിക്കാം നല്‍കുക എന്ന് മിഷനറീസ് ഓഫ് ചാരിറ്റി യിലെ ഒരു സിസ്റ്ററിനോട് ചേദിച്ചപ്പോള്‍ അവരുടെ മറുപടി: ‘Mother would have said ‘Let’s pray for them’ എന്നായിരുന്നു!! സൗമ്യോദാരമായ ആ വാചകം തന്നെയാണ് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള ക്രൈസ്തവീയമായ മറുപടി.

മാര്‍ ജോസഫ് പവ്വത്തില്‍