ഇക്കഴിഞ്ഞ ജനുവരി 19-ാം തീയതി മാനിലായില്‍ നിന്നു റോമിലേക്കു മട ങ്ങുന്ന വേളയില്‍ വിമാനത്തില്‍വച്ചു പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നട ത്തിയ ഒരു ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങളാണ് ചിലര്‍ വിവാദവിഷയമാക്കിയത്. ആ പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തിയെടു ത്ത് പ്രസിദ്ധപ്പെടുത്തിയത് പലരിലും ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ഇടയാക്കി എന്നു വേണം പറയാന്‍.
പരി. പിതാവു നടത്തിയ പരാമര്‍ശങ്ങളുടെ മുഴുവന്‍ പശ്ചാത്തലവും മനസ്സിലാക്കിയാല്‍ തെറ്റിദ്ധാരണയ്ക്കു വകയില്ല. കഴിഞ്ഞ വര്‍ഷം ഫിലിപ്പൈന്‍സിലെ ജനസംഖ്യ 16 കോടിയായി. ജനന നിരക്ക് പൊതുവില്‍ കൂടിയ രാജ്യമാണത്. അതേസമയം ദരിദ്രരുടെ സംഖ്യയും വളരെ കൂടുതലാണ്. 2012 ഡിസംബറില്‍ അവിടുത്തെ കത്തോലിക്കാ മെത്രാന്മാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് കൃത്രിമഗര്‍ഭനിരോധന പരിപാടികളുള്‍പ്പെടെയുള്ള ജനനനിയന്ത്രണം (Birth Co ntrol) നിയമാനുസൃതമാണെന്ന് ഗവണ്‍മെന്റു പ്രഖ്യാപിച്ചു.
ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ പരി. പിതാവ് മാനിലായില്‍ നടത്തിയ ശക്തമായ പ്രഭാഷണത്തില്‍ ഗര്‍ഭനിരോധനത്തിനെതിരായി വ്യക്തമായ നിലപാടെടുത്തിരുന്നു. 1968 ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ ‘മനുഷ്യജീവന്‍’ (Humane Vitae) എന്ന ചാക്രിക ലേഖനത്തെ പൂര്‍ണമായി പിന്തുണച്ചു കൊണ്ടാണ് പിതാവ് അവിടെ സംസാരിച്ചത്. ദാമ്പത്യബന്ധം ജീവനിലേയ്ക്കു തുറവുള്ളതായിരിക്കണമെന്നും തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാവില്ലെന്നുമെല്ലാം പരി. പിതാവ് അവിടെ പറഞ്ഞു. ജനസംഖ്യാപ്രശ്‌നത്തില്‍ ആദ്ദേഹത്തിന്റെ നിലപാട് എന്താണന്ന് അദ്ദേഹം അങ്ങനെ വ്യക്തമാക്കി. സഭയുടെ പ്രബോധനം വ്യത്യാസപ്പെടുത്താനുള്ള യാതൊരു സൂചനയും ഔദ്യോഗിക പ്രസംഗത്തില്‍ ഇല്ലായിരുന്നു.
വിമാനത്തില്‍ നടത്തുന്ന ഇന്റര്‍വ്യു ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തുന്ന അവസരമല്ല. അവിടെവെച്ചു ജര്‍മ്മന്‍കാരനായ ക്രിസ്റ്റോഫ് ഷ്മിഡ്റ്റ് കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അനേകം ഫിലിപ്പിനോകള്‍ സഭയെ അനുകൂലിക്കുന്നില്ലല്ലോ എന്നുപറഞ്ഞു. അതേക്കുറിച്ചു മാര്‍പാപ്പ എന്തുപറയുന്നു എന്നായിരുന്നു അദ്ദേഹ ത്തിന്റെ ചോദ്യം. അക്കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു അവിടുത്തെ ജനനനിരക്ക് മൂന്നില്‍ കൂടുതലാണ് എന്നും.
അതിനു മറുപടിയായി പരി. പിതാവ് ഉടനെ പറഞ്ഞത് ‘മൂന്ന്’ എന്ന നമ്പര്‍ പ്രധാനപ്പെട്ടതാണ്, കാരണം പണ്ഡിതര്‍ പറയുന്നത് മൂന്ന് എന്ന നിരക്ക് നിലനിര്‍ത്തിയാലേ രാജ്യത്തെ ജനസംഖ്യാ നിരക്കും നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു എന്നായിരുന്നു. ഇതുവച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ‘മക്കള്‍ മൂന്ന് മതിയെന്ന് മാര്‍പാപ്പ പറഞ്ഞതായി എഴുതിവച്ചു. (ഇതൊക്കെയാണല്ലോ മാധ്യമങ്ങളുടെ കളികള്‍!) നേരെ മറിച്ച് മാര്‍പാപ്പ പറഞ്ഞത് മൂന്ന് മക്കളെങ്കിലും ഇല്ലെങ്കില്‍ 2024 ആകുമ്പോള്‍ വയോധികര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിനു പണമില്ലാതെ വരുമെന്നു സാമ്പത്തിക വിദഗ്ദര്‍ പറഞ്ഞു കേട്ടിട്ടുണ്ട് എന്നായിരുന്നു.
അതിനുശേഷം മാര്‍പാപ്പ പറഞ്ഞത് എട്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന (ഏഴു കുട്ടികളും സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ചവര്‍) ഒരു പാവപ്പെട്ട മാതാവിനെക്കുറിച്ചായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്നതു പുണ്യമാണന്നു കരുതുന്ന മനോഭാവം ശരിയല്ല എന്നു ചൂണ്ടിക്കാട്ടാനാണ് മാര്‍പാപ്പ ‘മുയലിന്റെ കാര്യം’ തമാശ രൂപത്തില്‍ അവതരിപ്പിച്ചത്. അതോടൊപ്പം തന്റെ ശൈലീപ്രയോഗം ക്ഷമിക്കണം (Pardon my language) എന്നു മാര്‍പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സഭയുടെ പരമ്പരാഗതമായ പ്രബോധനമനുസരിച്ചുള്ള ഉത്തരവാദിത്തപരമായ മാതൃത്വവും പിതൃത്വവു(Res ponsible Parenthood)മാണ് ആവശ്യം എന്നതായിരുന്നു പരി. പിതാവിന്റെ നിലപാട്. Responsible Parenthood എന്ന പദം അദ്ദേഹം പല പ്രാവശ്യം അതിനിടെ ആവര്‍ത്തിക്കുകയും ചെയ്തു. ആ അവബോധം വളര്‍ത്താനാണ് സഭ പലവിധത്തില്‍ പരിശീലനപരിപാടികള്‍ ആസൂത്രണം ചെ യ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിന്റെ കൂടെ പാവപ്പെട്ടവര്‍ക്ക് കുട്ടികള്‍ വലിയൊരു നിധിയാണന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ But we also need to consider the generosity of those fathers and mothers who see in every child a treasure” റോമില്‍ തിരിച്ചെത്തി പ്രസംഗിച്ചപ്പോഴും കുട്ടികള്‍ ദൈവികദാനമാണ്, ജനപ്പെരുപ്പമല്ല ദാരിദ്ര്യത്തിന്റെ കാരണം വികലമായ സാമൂഹിക സാമ്പത്തികവ്യവസ്ഥിതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദമ്പതികള്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉത്തര വാദിത്വപരമായ തീരുമാനങ്ങളെടുത്ത് ന്യായമായ മാര്‍ഗ്ഗത്തിലൂടെ കുട്ടികളുടെ ജനനം ക്രമീകരിക്കാമെന്നു മാത്രമാണ് മാര്‍പാപ്പയുടെ നിലപാട്. അല്ലാതെ അണുകുടുംബങ്ങള്‍ വേണമെന്നോ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്നോ ഒന്നും മാര്‍പാപ്പ പറഞ്ഞിട്ടില്ല. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നിലപാടുകള്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തുടരു ന്നത് monicals-feedback.com. സ്ഥാപിത താത്പര്യങ്ങള്‍ക്കായി ചില മാധ്യമങ്ങള്‍ തട്ടിവിടുന്നതെല്ലാം നേരാണന്നു കരുതുന്ന രീതി നാം പാടേ മാറ്റേണ്ടതാണ്. സഭയില്‍ ചിന്താക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുക ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിനോദമാണന്ന് ഓര്‍ക്കുക.
മാര്‍ ജോസഫ് പവ്വത്തില്‍