പത്രോസിന്റെ പിന്‍‌ഗാമികള്‍

0
1645

ഒന്നാമത്തെ മാര്‍പ്പാപ്പ : വിശുദ്ധ പത്രോസ്

st-peter

‘പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും”. അക്ഷരജ്ഞാനമില്ലാതിരുന്ന ആ മത്സ്യതൊഴിലാളി അന്നുമുതല്‍ ശിഷ്യസംഘത്തിന്റെ നേതാവായി. ഉത്ഥാനശേഷം ഭയവിഹ്വലരാ യി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവരികയും അവര്‍ ശക്തിപ്രാപിക്കുകയും ചെയ്തു. ആ ദിവസം പ ത്രോസ് ജറുസലേമില്‍ നടത്തിയ ആദ്യ ത്തെ പ്രസംഗം സഭയ്ക്ക് തുടക്കമായി. എ. ഡി. 32 -ല്‍ അദ്ദേഹം മാര്‍പാപ്പയായി. ശിമയോന്‍ എന്നാണ് പഴയപേര്.

റോമില്‍ 35 വര്‍ഷക്കാലം പത്രോസ് പ്രവര്‍ത്തിച്ചു. ലോകം മുഴുവനുമായിരുന്നു അദ്ദേഹത്തിന്റെ ഇടവക. ക്ലേശകരമായ അനേകം യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അന്യനാടുകളില്‍ നാമ്പിട്ടുവളര്‍ന്ന സഭാഘടകങ്ങള്‍ സന്ദര്‍ശിച്ച് ആവേശം പകര്‍ന്നു. ജറുസലേമിലെ സഭയുടെ ഒന്നാമത്തെ കൗണ്‍ സിലില്‍ സംബന്ധിക്കുന്നതിനും അദ്ധ്യക്ഷത വഹിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. അപ്പസ്‌തോലന്മാരുടെ പൂര്‍ണ്ണസമ്മേളനമായിരുന്നു ജറുസലേമില്‍ നടന്നത്. എ. ഡി. 42 -ല്‍ നടന്ന മതപീഡനകാലത്ത് അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ആളായിരുന്ന പത്രോസിനെ കുരിശുമരണത്തിനു വിധിച്ചു. അയോഗ്യനായ തന്നെ തലകീഴായി കുരിശില്‍ തറയ്ക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അങ്ങനെ എ. ഡി. 67 ജൂണ്‍ 29 ന് ആദ്യത്തെ മാര്‍പാപ്പയെ തലകീഴായി കുരിശില്‍ തറച്ചുകൊന്നു.

എ. ഡി. 324 ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി പത്രോസിനെ അടക്കം ചെയ്ത സ്ഥലത്തിനു മുകളില്‍ ഇന്നത്തെ സെന്റ് പീറ്റേഴ്‌സ് ബസലിക്കാ നിര്‍മ്മിച്ചു.