ലോകമെങ്ങും ഭീകരത വിതച്ചു ലോകത്തെ ഞെട്ടിക്കുകയാണ് ഐ എസ് ഭീകരര്‍. കൊല്ലാനും ചാവാനും മടിക്കാത്ത അവര്‍ ഇറാഖിലേക്ക് കരയുദ്ധത്തിനുവേണ്ടി അമേരിക്കന്‍ സൈനികരെ മാടിവിളിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 15 ന് സിഡ്‌നിയിലെ ലിന്റ് ചോക്‌ളേറ്റ് കഫേയില്‍ വന്നെത്തിയവരെ ബന്ദികളാക്കി. ജനുവരി 7 -ന് പാരീസിലെ ചാര്‍ലി ഹെ ബ്‌ഡോ എന്ന ആക്ഷേപഹാസ്യ പത്രസ്ഥാപനത്തിന്റെ 12 പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. ഫെബ്രുവരി 14 -ന് ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗില്‍ നടന്ന സ്വതന്ത്രചര്‍ച്ചയില്‍ പങ്കെടുത്ത മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചതായി ആരോപിക്കപ്പെട്ട പത്രപ്രവര്‍ത്തകനെയും അടുത്തുള്ള സിനഗോഗിലെ കാവല്‍ക്കാരനെയും വെടിവെച്ചുകൊന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുതന്നെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായ നാലായിരത്തോളം പേര്‍ ഇസ്ലാമിക ഭീകരയുദ്ധത്തില്‍ പങ്കുചേരാന്‍ ഇറാഖ്-സിറിയന്‍ മേഖലകളില്‍ എത്തിക്കഴിഞ്ഞു. ലിബിയയില്‍നിന്നും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേയ്ക്ക് അഞ്ചുലക്ഷം ഭീകരരെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് ആക്രമണം നടത്താനാണ് ഐ എസിന്റെ പദ്ധതിയെന്ന് അവരുടെ വാര്‍ത്താക്കുറിപ്പില്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിനകം ഒന്നരലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ എത്തിക്കഴിഞ്ഞു!
ഇസ്ലാമിക ഭീകരര്‍ ഉന്നം വയ്ക്കുന്നത് ആരെ?
ലോകമെമ്പാടുമുള്ള കാഫിറുകളെ- അവിശ്വാസികളെ-യാണ് തങ്ങള്‍ ഉന്നം വയ്ക്കുന്നതെന്ന് പ്രഖ്യാപിക്കുമ്പോഴും ക്രിസ്ത്യന്‍ യൂറോപ്പിനെയാണ് അവര്‍ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ആധുനിക ലോകസാഹചര്യങ്ങള്‍ മുതലെടുത്താണ് അവര്‍ അതിനു തയ്യാറാകുന്നത്. 2003 -ല്‍ അമേരിക്കന്‍ സഖ്യം സദ്ദാമിനെ താഴെയിറക്കിയതുമുതല്‍ അല്‍ക്വെയിദ പ്രവര്‍ത്തകനായിരുന്ന സര്‍ക്കാവിയുടെ മരണത്തിനുശേഷം അബു അയൂബ് അല്‍ മസ്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇ സ്ലാമിക സ്റ്റേറ്റ് സദ്ദാമിന്റെ കൂട്ടാളികളായ സുന്നിവിഭാഗങ്ങളുടെയും സമീപ സുന്നി ഭൂരിപക്ഷ ഇസ്ലാമികരാജ്യങ്ങളുടെയും പിന്തുണയോടെ അബു ഉമര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഒരു ആഗോള കാലിഫേറ്റുതന്നെ സ്ഥാപിച്ചിരിക്കുകയാണ്. സിറിയയില്‍ അല്‍ബാസറി ആസാദിനെ താഴെയിറക്കാന്‍ വിമതസൈന്യങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം എത്തിച്ച ആയുധങ്ങളും ഒടുവില്‍ ഐ. എസ്. ഭീകരരുടെ കയ്യിലാണ് ചെന്നുപെട്ടത്. ഇറാക്കിലെ എണ്ണപ്പാടങ്ങളും അവയവക്കടത്തുള്‍പ്പെടെയുള്ള മനുഷ്യക്കടത്തും വിവരണാതീതമായ സ്ത്രീപീഡനവും അവരെ ലോകത്തിലെ ഏറ്റം സമ്പന്നരും ക്രൂരരുമായ ഭീകരരാക്കിത്തീര്‍ത്തിട്ടുണ്ട്. 2010 -ല്‍ ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരംഭിച്ച ”അറബ് വസന്തം” – ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നടത്തിയ ജനമുന്നേറ്റങ്ങള്‍- ചെന്നുപെട്ടതും ഇസ്ലാമിക സ്റ്റേറ്റ് ആശയഗതിയിലേക്കാണ്. നൈജീരിയയിലെ യൂറോപ്യന്‍ സ്ത്രീവിദ്യാഭ്യാസ വിരുദ്ധ ഭീകരപ്രസ്ഥാനമായ ബോക്കോ ഹറാമും ഐ. എസ്. ന്റെ ഒരേ തൂവല്‍പക്ഷിതന്നെയാണ്.
ഇസ്ലാം ഭീകരരുടെ തത്ത്വശാസ്ത്രം
1792 -ല്‍ മുഹമ്മദ് അല്‍ വഹാബിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വഹാബി, സുന്നി പ്രസ്ഥാനമായ സയാഫി എന്നീ സമാനമനസ്‌ക്കരുടെ സിദ്ധാന്തമാണ് ഐ. എസ്. ഭീകരദര്‍ശനത്തിനു വഴിയൊരുക്കിയതെന്ന് ഇസ്ലാം വിദഗ്ദ്ധനായ ജെസ്യൂട്ട് വൈദികനായ ഖലീല്‍ സമീര്‍ നിരീക്ഷിക്കുന്നു. 1291 -ല്‍ അവസാന കുരിശുയുദ്ധവും ജയിച്ചുവെങ്കിലും യൂ റോപ്പിനെ വെല്ലുന്നവിധത്തില്‍ രാഷ്ട്രീയവും സൈനികപരവും സാംസ്‌ക്കാരികവും സാമ്പത്തികപരവുമായി വളരാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കഴിയാതെപോയി എന്ന ചിന്താഗതിയാണ് വഹാബികള്‍ പരത്തിയത്. ഏഴു മുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ടുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഇസ്ലാമിക രാജ്യങ്ങളുടെ സുവര്‍ണ്ണ കാലവും മേധാവിത്വവും തകര്‍ന്നുപോയി എന്ന അപകര്‍ഷതാബോധത്തില്‍നിന്നുമാണ് വഹാബിസം വളര്‍ന്നത്. മുഹമ്മദ് പഠിപ്പിച്ചതില്‍നിന്നും വ്യതിചലിച്ചതാണ് എല്ലാ കുഴപ്പത്തിനും കാരണം. അതിനാല്‍ ഏഴാം നൂറ്റാണ്ടിലെ സംശുദ്ധ മൂല്യങ്ങളിലേക്ക്; പ്രത്യേകിച്ച്, ജിഹാദിലേക്കുള്ള മടക്കം – അവിശ്വാസികള്‍ക്കെതിരെയുള്ള യുദ്ധമാണ്; ഏക പോംവഴി. അതിനുവേണ്ട പോരാളികളെ (മുജാഹിദിനുകളെ) സംഘടിപ്പിച്ച് ലോകം കീഴടക്കണം. ഇസ്ലാമിക എസ്‌ക്കത്തോളജിയനുസരിച്ച് അന്ത്യകാലം വന്നുചേര്‍ന്നിരിക്കുന്നു എന്നും അന്തിമവിജയം നമുക്ക് എന്നുമുള്ള ചിന്താഗതിയാണ് ഇസ്ലാമിക സ്റ്റേറ്റിനു പിന്നിലുള്ളത്. ഇസ്ലാമിക രാജ്യങ്ങള്‍ പലതും ഇത് അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ അവര്‍ക്കുകഴിയുന്നില്ല. ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന് മാത്രം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറുന്നു എന്നാണ് ഖലില്‍ സമീര്‍ പറയുന്നത്.
പോംവഴി സൈനികമോ സാംസ്‌ക്കാരികമോ?
ഇസ്ലാമിക ഭീകരര്‍ക്കെതിരായ സഖ്യരൂപവത്ക്കരണവും ബോംബുവര്‍ഷവും ഭീകരരെ അടിച്ചമര്‍ത്താന്‍ കുറച്ചൊക്കെ സഹായിച്ചെങ്കിലും ഇസ്ലാമിക സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ചിന്ത സമാന സുന്നി വിഭാഗങ്ങളില്‍ പടരാനും ഇസ്ലാമിക ലോകം മുഴുവനിലും ഇവരോട് അനുഭാവം വളരാനുമാണ് ഇടയാകുന്നത്. അതാണ്, തീവ്രസ്വഭാവമുള്ള യുവാക്കള്‍ ഇന്ത്യയില്‍നിന്നും അവരുടെ വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നതും ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിന്ന് യുവതികള്‍പോലും യുദ്ധത്തിനായി നാടുവിടുന്നതും. ലോകമെങ്ങും ഭീകരരുടെ രഹസ്യഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരരെ അടിച്ചമര്‍ത്തുന്നതോടൊപ്പം സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവുമായി തീവ്രസ്വഭാവപ്രസ്ഥാനങ്ങളിലേക്ക് യു വജനങ്ങള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ മുസ്ലീം ഇമാമുകളുടെ നേതൃത്വത്തില്‍ ശരിയായ ഇസ്ലാമിന്റെ തത്ത്വങ്ങള്‍; സമാധാനവും സാഹോദര്യവും സഹവര്‍ത്തിത്ത്വവും പഠിപ്പിക്കാനുള്ള ഉദ്യമമാണ് ആവശ്യമായിരിക്കുന്നത്. തീവ്രവാദ സ്വാധീനത്തില്‍നിന്നും ഇസ്ലാമിനെയും ലോകത്തെ യും രക്ഷിക്കാന്‍ ഇസ്ലാമിലെ മിതവാദികള്‍ തന്നെ രംഗത്തുവന്നുകൊണ്ടുള്ള ശ്രമങ്ങള്‍ നടക്കണമെന്നും ഖലില്‍ സമീര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം യൂറോപ്പിലെ പ്രബലമായ ഈ രണ്ടാം മതത്തിന്റെ പേരിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ഇതുവരെയും യൂറോപ്പിന്റെ ക്രിസ്ത്യന്‍ അടിസ്ഥാന സംസ്‌ക്കാരത്തെ അംഗീകരിച്ച് അതിന്റെ ഭരണഘടനയില്‍ ചേര്‍ക്കാതിരിക്കുന്നതെന്നും ഓര്‍ക്കണം. യൂറോപ്പിന്റെ നവോത്ഥാന മാനവികമൂല്യങ്ങളുടെ അടിത്തട്ട് മതവിരോധമാണെന്ന ചിന്താഗതിയെ തിരുത്തിക്കുറിച്ച് ക്രിസ്തീ യപാരമ്പര്യങ്ങളെ അംഗീകരിക്കാന്‍ നവഭീകരതയു ടെ ചാട്ടവാറടി ഒരു നിമിത്തമായേക്കാം.
വാല്ക്കഷണം:
ഭീകരരെവിടെയുമൊന്നുപോലെ: നവ ഹിന്ദുത്വ അജണ്ട
ഇസ്ലാമിന്റെ ഏഴാം നൂറ്റാണ്ടിലേക്കുള്ള ഗൃഹാതുരതപോലെ ഭാരതീയ വേദിക്ക് സംസ്‌ക്കാരത്തിന്റെ നൊസ്റ്റാള്‍ജിയയുമായാണ് നവഹിന്ദുത്വവാദികളും രംഗത്തുവന്നിരിക്കുന്നത്. ഭാരതത്തില്‍ പണ്ട് പുഷ്പകവിമാനങ്ങളുണ്ടായിരുന്നെന്ന് ശാസ് ത്രീയ കോണ്‍ഫറന്‍സുകളില്‍ വരെ വാദമുന്നയിക്കുന്നത് ഈ ചിന്താഗതിയില്‍ നിന്നാണ്. ഗാന്ധിയുടെ അഹിംസാത്മക ഹൈന്ദവചിന്താഗതിയെ തള്ളിക്കളഞ്ഞ് ഏകശാസനാരീതിയിലുള്ള ഹിന്ദുമതാധിഷ്ഠിത ഭാരതത്തെ വിഭാവനചെയ്യുന്ന ശക്തികളാണ് ഇതര മതങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രിസ്തുമതത്തിനും ദൈവാലയങ്ങള്‍ക്കുമെതിരെ തിരിഞ്ഞിരിക്കുന്നത്. ദേവാസുരയുദ്ധവും കൗരവപാണ്ഡവ യു ദ്ധവുമൊക്കെ ഇന്നിന്റെ ലോകത്തില്‍ ആവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഘര്‍ വാപ്പസിയിലും, ഗാന്ധിഘാതക സ്മാ രക നിര്‍മ്മാണത്തിലും ഇതാണു തെളിഞ്ഞുവരുന്നത്. പഴയനിയമത്തില്‍ മോശയും ജോഷ്വായുമൊക്കെ യുദ്ധം നയിക്കുകയും കൊല്ലുകയും ചെയ്തില്ലേ എന്നവര്‍ ക്രിസ്ത്യാനികളോടു തിരിച്ചുചോദിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള സ്വയാന്വേഷണത്തിന്റെയും നിലനില്‍പ്പിന്റെയും പോരാട്ടങ്ങളുടെ കഥപറയുന്ന പഴയനിയമത്തിന് ഒരു പൂരണമുണ്ട്; സഹോദരങ്ങള്‍ക്കുവേണ്ടി, ശത്രുക്കള്‍ക്കുവേണ്ടിക്കൂടി സ്വജീവന്‍ കുരിശിലര്‍പ്പിക്കുന്ന ആത്മാ ര്‍പ്പണത്തിന്റെ ക്രിസ്തുസാക്ഷ്യം പങ്കുവയ്ക്കുന്ന പുതിയനിയമം. ഹിന്ദുക്കളെ സം ബന്ധിച്ചിടത്തോളം വേദോപനിഷത്തുകളിലും ഭഗവത്ഗീതയിലും അഹിംസാത്മകമായി വ്യാഖ്യാനിക്കാവുന്ന ഒരു പുതിയ പൂരണം കാണാനാവും. മതവിദ്വേഷം വെടിഞ്ഞ് ഹിന്ദുത്വവാദികള്‍ ഇതിലേക്കാണ് തിരിയേണ്ടത്. ഗാന്ധിയന്‍ ദര്‍ശനം ഇതിനുദാഹരണമാണ്. ഇസ്ലാമിലെയും സാ ഹോദര്യത്തിന്റെയും സമാധാനത്തിന്റെ യും നവചിന്താധാരകളിലേക്ക് അവരുടെ ജനതയെ നയിക്കാനുതകുന്ന ആദ്ധ്യാത്മിക നവോത്ഥാനം ഉണ്ടായെങ്കിലേ ഐ. എസ്. പോലുള്ള ഭീകരതയെ ജയിക്കാനാവുകയുള്ളൂ. കാലത്തിന്റെ ഘടികാര സൂചികളെ പിറകോട്ടുതിരിച്ചുപിടിക്കാതെ ആധുനിക ജനാധിപത്യ മാനവിക മതാത്മകസ്വാതന്ത്ര്യത്തിലൂന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ മതങ്ങള്‍ക്കാവണം. മതങ്ങളെ തിരസ്‌ക്കരിക്കലല്ല; അവയിലെ മാനവികവും ധന്യാത്മകവുമായ മൂല്യങ്ങളെ പരസ്പരം അറിഞ്ഞുകൊണ്ടുള്ള സാഹോദര്യത്തിന്റെ സംസ്‌ക്കാരരൂപവത്ക്കരണമാണ് ഇന്നത്തെ ലോകത്തിനാവശ്യം. അങ്ങനെമാത്രമേ മതമൗലിക തീവ്രവാദങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാ ന്‍ കഴിയുകയുള്ളൂ. നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും വഴി ഭീകര പൈശാചികതയെ പുറത്താക്കാന്‍ സകല വിശ്വാസികള്‍ക്കും ഒന്നിച്ചു സംഘടിക്കാം.