ഫാ. ജോസഫ്‌ വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

0
797

ശ്രീലങ്ക: ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ ശ്രീലങ്കയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന ഫാ. ജോസഫ്‌ വാസിനെ (1651-1711) ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. കൊളംമ്പോയില്‍ നടന്ന വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍ ഫാ. ജോസഫ്‌ വാസിന്റെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ പ്രകീര്‍ത്തിച്ചു. ഗോവാ സ്വദേശിയായിരുന്ന ഫാ. ജോസഫ്‌ വാസ്‌ സുവിശേഷപ്രവര്‍ത്തന തീഷ്‌ണതയാലാണ്‌ ശ്രീലങ്കയില്‍ എത്തിയത്‌. ശ്രീലങ്കയില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ നിമിത്തം യാചകന്റെ വേഷത്തിലാണ്‌ അദ്ദേഹം സുവിശേഷപ്രവര്‍ത്തനങ്ങള്‍ ചെയ്‌തിരുന്നത്‌. പലപ്പോഴും രാത്രികാലങ്ങളില്‍ രഹസ്യമായാണ്‌ അദ്ദേഹം പുരോഹിത ശുശ്രൂഷകള്‍ ചെയ്‌തിരുന്നത്‌. രോഗികളെയും വേദന അനുഭവിക്കുന്നവരേയും ശുശ്രൂഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‌പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും ജീവിതസാക്ഷ്യവുംകൊണ്ട്‌ ശ്രീലങ്കയിലെ ജനങ്ങളെ വിശ്വാസത്തിലേയ്‌ക്ക്‌ നയിച്ചു എന്ന്‌ മാര്‍പാപ്പ പറഞ്ഞു.