ആരാധനാക്രമ പരിഷ്കരണവാദം – 2

0
779

ദേശീയാനുരൂപണത്തിന്റെ പേരില്‍

റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റെ യ്‌മണ്ട്‌ ബര്‍ക്ക്‌ അടുത്ത കാലത്ത്‌ വത്തിക്കാന്‍ റേഡിയോയില്‍ നടത്തിയ ഒരു പ്രസംഗത്തിലെ നിരീക്ഷണം ശ്രദ്ധേയമാണ്‌.“What happend after the (Second Vatican) Council was that the reform was hijacked by the so called ‘spirit’ of the Council, which was not related directly at all to the actual texts of the Council Fathers. And now we are returning to those texts, which promote reform in continuity with tradition” ഇങ്ങനെയുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ചില രാജ്യങ്ങള്‍‘Reform of the Reform’(നവീകരണത്തിന്റെ നവീകരണം) എന്ന പേരില്‍ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചത്‌. ഏതായാലും ഇന്ന്‌ കൂടുതല്‍ പക്വതയോടെ ദേശീയാനുരൂപണവിഷയം കൈകാര്യം ചെയ്യാവുന്നതാണ്‌.

സാംസ്‌ക്കാരിക അനുരൂപണശ്രമം ഇന്ത്യയില്‍
ലത്തീന്‍ സഭയിലെ ‘ആരാധനക്രമ നവോത്ഥാന പ്രസ്ഥാന’ത്തില്‍ തന്നെ സാംസ്‌ക്കാരികാനുരൂപണത്തിന്റെ കാ ര്യം ചിലര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ നൂറ്റണ്ടിന്റെ അറുപതുകളിലാണ്‌ ഈ വിഷയം പൊന്തിവന്നത്‌. വിദേശ മി ഷനറിമാരാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ താത്‌പര്യം കാട്ടിയത്‌. ആദ്യം “adapta tion” എന്ന വാക്കാണ്‌ അനുരൂപണം അ ര്‍ത്ഥമാക്കിക്കൊണ്ട്‌ ഉപയോഗിച്ചിരുന്നത്‌. പക്ഷേ അന്തര്‍ദേശീയതലത്തില്‍ “incul turation, enculturation” തുടങ്ങിയ പദങ്ങളാണ്‌ കൂടുതല്‍ പ്രചാരത്തിലായത്‌. ഏതു പദമായാലും ഓരോ ദേശത്തിന്റേയും സംസ്‌ക്കാരത്തോട്‌ ആരാധനക്രമം താദാത്മ്യപ്പെടണമെന്ന വാദമാണ്‌ ഇവിടെ ഉന്നയിക്കപ്പെടുക.
ലോകമതങ്ങളെല്ലാം മദ്ധ്യപൂര്‍വ്വ ദേശത്തും ഏഷ്യയിലും രൂപം കൊണ്ടവ യാണല്ലോ. അവയെല്ലാം അവരുടെ ആ രാധനക്രമങ്ങളുടെ പൗരാണികരൂപം സംരക്ഷിക്കുന്നുവെന്നുള്ളതാണ്‌ ഇവിടെ ശ്രദ്ധേയമായ ഒരുകാര്യം. യഹൂദര്‍ ഹെ ബ്രായ ഭാഷയും മുസ്ലീംങ്ങള്‍ അറബി ഭാഷയും ഹിന്ദുക്കള്‍ സംസ്‌കൃതവും അതിനോടു ബന്ധപ്പെട്ട പൗരാണിക ഭാഷകളും നിലനിര്‍ത്തുന്നു എന്നുവേണം പറയാന്‍; ആരാധനാനുഷ്‌ഠാനങ്ങള്‍ നിരന്തരമായി മാറ്റിക്കൊണ്ടിരിക്കുക അവരുടെ പതിവല്ല. ആരാധനക്രമങ്ങള്‍ക്ക്‌ അവയുടെ ഉല്‍പത്തിയോടുള്ള ബന്ധമാണ്‌ അവര്‍ സുപ്രധാനമായി കാണുക.

“ഭാരതസംസ്‌ക്കാര”മെന്നു പറയുന്നതില്‍ തന്നെ അവ്യക്തതയുണ്ട്‌. “ഭാരതം” ശരിയായ ഒരു യഥാര്‍ത്ഥ്യമായത്‌ ബ്രിട്ടീഷുകാരുടെ ഭരണത്തോടെയാണ്‌. ഇവിടെ പല മതങ്ങളുടേയും ഭാഷകളുടേയും സംസ്‌ക്കാരങ്ങളുണ്ട്‌. വിവിധ ജാതികള്‍ക്കു അവരുടേതായ സംസ്‌ക്കാ രമുണ്ട്‌. ഗിരിവര്‍ഗ്ഗക്കാര്‍ക്കും ആദിവാ സികള്‍ക്കും അവരുടേതായ ജീവിതശൈ ലികളുണ്ട്‌. ഭാരതം അനേകം സംസ്‌ക്കാ രങ്ങളുടെ സങ്കേതമാണ്‌. സാംസ്‌ക്കാരികാനുരൂപണത്തെപ്പറ്റി പറയുന്നവര്‍ പലപ്പോഴും ബ്രാഹ്മണനേതൃത്വമുള്ള ഹിന്ദുസമുദായത്തിന്റെ ആചാരങ്ങളെ മാത്രമാണ്‌ പരിഗണിക്കുക. അതല്ലാതെ ഓരോ പ്രത്യേക സംസ്‌ക്കാരത്തോടും താദാത്മ്യപ്പെടാന്‍ ശ്രമിച്ചാല്‍ ഒരു ചെറു സമൂഹമായ സഭയുടെ ഐക്യം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്ന പ്രശ്‌നവും അ വര്‍ക്കുണ്ടായിരിക്കാം.

ചില അനുരൂപണ തീവ്രവാദികള്‍ ഭാരതസംസ്‌ക്കാരത്തെ (സംസ്‌ക്കാരങ്ങളെ) അടിസ്ഥാനമാക്കിയും വി.ഗ്രന്ഥ ത്തിലെ ആശയങ്ങള്‍ കുറെയെല്ലാം ചേ ര്‍ത്തും ഒരു “ഭാരതപൂജ” രൂപീകരിച്ചാല്‍ മ തിയെന്നും പറഞ്ഞുവച്ചിട്ടുണ്ട്‌. അങ്ങനെ യൊരു ആരാധനക്രമമുണ്ടാവുകയാണെ ങ്കില്‍ അത്‌ ലത്തീന്‍,സീറോ മലബാര്‍, മ ലങ്കരസമൂഹങ്ങള്‍ക്കെല്ലാം പൊതുവാക്കു ന്നതില്‍ തടസമുണ്ടാവില്ല. അങ്ങനെയൊരു “ഭാരതറീത്താ”ണ്‌ ആവശ്യം എ ന്നുപോലും കുറേനാള്‍ മുന്‍പ്‌ ചിലര്‍ പറ ഞ്ഞുവച്ചിട്ടുണ്ടല്ലോ. അവരാണ്‌ “ഏക റീത്ത്‌”(ഭാരതറീത്ത്‌) വാദികളായി അറിയപ്പെട്ടത്‌. അതിന്റെ അലയടികളാണ്‌ Church in India സെമിനാറിലും മറ്റും കേട്ടത്‌. ഈ നീക്കത്തിലെ അപകടം പല സീറോ മലബാറുകാരും മനസ്സിലാക്കിയിരുന്നില്ല.

സംസ്‌ക്കാരത്തിന്റെ ഭൗതികരൂപ ങ്ങള്‍ പലതും ആരാധനക്രമത്തിലേക്ക്‌ സ്വീകരിക്കുന്നതിന്‌ വലിയ എതിര്‍പ്പുണ്ടാകില്ല. ഭാഷ, സംഗീതം, കലാരൂപങ്ങള്‍ തു ടങ്ങിയവ ഉപയോഗിക്കുന്നത്‌ ആരാധന യിലെ ജനങ്ങളുടെ ഭാഗഭാഗിത്വം വര്‍ദ്ധി പ്പിക്കാന്‍ സഹായിക്കും. പക്ഷേ അവയും ഓരോ ആരാധനക്രമത്തിന്റെയും അന്ത സത്തയുമായി എങ്ങനെ യോജിക്കും എ ന്നെല്ലാം വിശദമായ പഠിച്ചശേഷം വേണം ഉപയോഗത്തിലാക്കാന്‍. ദൈവാലയ നിര്‍മ്മിതിക്കും പ്രാദേശികരീതികള്‍ സ്വീ കരിക്കുമ്പോള്‍ അതും ക്രൈസ്‌തവ ആരാ ധനയ്‌ക്ക്‌ ഉപയുക്തമായ രീതിയില്‍ വേ ണം ക്രമീകരിക്കുവാന്‍.

അതേസമയം ഭൗതിക സംസ്‌ക്കാര ത്തില്‍ ക്രൈസ്‌തവ ആദ്ധ്യാത്മികത യോടു ഒട്ടും പൊരുത്തപ്പെടാത്ത ധാരാളം കാര്യങ്ങളുണ്ടാകുമെന്നതും വ്യക്തമാണ്‌. അത്തരത്തിലുള്ള ജീവിതശൈലിയും ചി ന്താരീതികളും നിറഞ്ഞതാണല്ലോ ഇന്ന ത്തെ ഭൗതികസംസ്‌ക്കാരം. ഇന്നത്തെ സംസ്‌ക്കാരത്തിലെ പല ആഘോഷ രീതി കളും അടയാളങ്ങളും പ്രതീകങ്ങളുമൊന്നും ആരാധനക്രമത്തിലേയ്‌ക്കു കടത്താന്‍ പറ്റുമെന്നു തോന്നുന്നില്ല.
ഇവിടെ ഇന്ന്‌ സാംസ്‌ക്കാരികാനുരൂപണത്തിനുവേണ്ടി വാദിക്കുന്നവര്‍ ചില പഴയ ഹൈന്ദവാചാരങ്ങളും പ്രാര്‍ത്ഥനാ രീതികളും മറ്റും നമ്മുടെ ആരാധനക്രമ ത്തിലേയ്‌ക്കു പകര്‍ത്താനാണ്‌ ശ്രമിക്കുക. അവരുടെ പഴയ ആചാരാനുഷ്‌ഠാനങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ വേരൂന്നിയി ട്ടുള്ള നമ്മുടെ പരമ്പരാഗതമായ ആചാരങ്ങള്‍ക്കു പകരമായി എടുക്കണമോ എന്നത്‌ നാം ചിന്തിക്കേണ്ടതാണ്‌. ഭൂരിപക്ഷമതത്തിലെ രീതികളെ അന്ധമായി അനുകരിച്ച്‌, അങ്ങനെ ഒരു മതാധിഷ്‌ഠിത രാഷ്‌ട്രത്തെപ്പറ്റി ചിന്തിക്കുന്നതിനു ചില രെ സഹായിക്കുവാനാണോ, വൈവിധ്യ ത്തിലെ ഐക്യം സംരക്ഷിക്കാനാണോ നാം ശ്രമിക്കേണ്ടത്‌ എന്നുള്ളതും ഗൗര വമായി ആലോചിക്കേണ്ട വിഷയമാണ്‌.

കൗണ്‍സിലിന്റെ സമീപനം
“ജനങ്ങളുടെ ജീവിത രീതികളില്‍ അന്ധവിശ്വാസത്തോടും അബദ്ധാചാരങ്ങളോടും അവിച്ഛിന്നമായി കെട്ടുപിണയാത്ത ഘടകങ്ങള്‍ അവള്‍ (സഭ) താത്‌പര്യപൂര്‍വ്വം പഠിക്കുകയും സാധ്യമെങ്കില്‍ അന്യൂനം പരീക്ഷിക്കുകയും ചെയ്യുന്നു”(SC37). ഇതു പ്രധാനമായും ജീവിതശൈലിയെക്കുറിച്ചാണെന്നതു വ്യക്തമാണ്‌. എന്നാല്‍ അതോടൊപ്പം കൗണ്‍സില്‍ ഇങ്ങനെയും പറയുന്നു: “ചില പ്പോള്‍ ആരാധനക്രമത്തിന്റെ യാഥാര്‍ത്ഥ്യവും അകൃത്രിമവുമായ ചൈതന്യത്തോടു പൊരുത്തപ്പെടുന്ന ഘടകങ്ങള്‍ അവള്‍ ഉള്‍ക്കൊള്ളിക്കുക കൂടിച്ചെയ്യുന്നു”(ibid) ഇതു കരുതലോടെ പറയുന്ന കാര്യമാണ്‌. പൊതു ജീവിതരംഗത്ത്‌ മറ്റുള്ളവരോട്‌ പലകാര്യങ്ങളിലും ഒത്തുനീങ്ങാന്‍ ക്രൈസ്‌തവര്‍ക്കു ബുദ്ധിമുട്ടുണ്ടാവില്ല. വസ്‌ത്ര ധാരണം, ഭക്ഷണരീതി, ഭാഷയുടെ ഉപ യോഗം, ആഘോഷങ്ങളുടെ ശൈലികള്‍, ചില ആചാരങ്ങളും അടയാളങ്ങളുമെല്ലാം സ്വീകരിക്കാന്‍ കേരളക്രൈസ്‌തവര്‍ എ ന്നും തയ്യാറായിരുന്നു. ആരാധനക്ര മത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്തോട്‌ പൊരുത്തപ്പെടുന്ന ചില ഘടകങ്ങള്‍ ആ രാധനക്രമത്തില്‍ സ്വീകരിക്കാമെന്നു കൗ ണ്‍സില്‍ പിതാക്കന്മാര്‍ പറയുന്നുണ്ടല്ലോ (ibid) നമ്മുടെ വിവാഹക്രമങ്ങളില്‍ താ ലികെട്ട്‌ അങ്ങനെ വന്നുചേര്‍ന്നതാണ്‌.

പക്ഷേ ഈ രേഖയില്‍ കൗണ്‍സില്‍ പറയുന്ന കൂടുതല്‍ കാര്യങ്ങളും ലത്തീന്‍ സഭയെ ഉദ്ദേശിച്ചിട്ടുള്ളതാണന്നു വ്യക്തമാണ്‌. 38-ാമത്തെ ഖണ്ഡിക പു സ്‌തകങ്ങള്‍ പരിഷ്‌ക്കരിക്കുന്ന കാര്യ ത്തെക്കുറിച്ചു പറയുന്നിടത്ത്‌ റോമന്‍ റീ ത്തിന്റ കാര്യമാണ്‌ എടുത്തു പറയുന്നത്‌. തുടര്‍ന്നുള്ള വകുപ്പുകളിലും അനുരൂ പണത്തെക്കുറിച്ചു പറയുമ്പോള്‍ മെത്രാ ന്മാരുടെ “ദേശീയ, പ്രാദേശിക കോണ്‍ ഫറന്‍സുകള്‍” എന്നു പറയുന്നതെല്ലാം ല ത്തീന്‍ സഭയെക്കുറിച്ചാണെന്നതു വ്യ ക്തമാണ്‌(Cf.art.38-40)
പൗരസ്‌ത്യസഭകളെല്ലാം തന്നെ വിശ്വാസം, ആരാധനക്രമം, ധാര്‍മ്മികത തുടങ്ങിയ കാര്യങ്ങളിലൊഴികെ മറ്റെല്ലാ തലങ്ങളിലും പൊതുസമൂഹത്തോട്‌ ഒന്നുചേര്‍ന്ന്‌പോകുന്ന പാരമ്പര്യമാണ്‌ എന്നും പുലര്‍ത്തിയിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ ഒരു രാജ്യത്തും പൗരസ്‌ത്യ സമൂഹങ്ങള്‍ക്ക്‌ വൈദേശികത്വം ആരോ പിക്കപ്പെട്ടിട്ടില്ലെന്നു പറയാം. കേരളത്തി ലും നൂറ്റാണ്ടുകളായി ഈ മനോഭാവമാണ്‌ പുലര്‍ന്നിട്ടുള്ളതും. ഇന്നിപ്പോള്‍ കടുത്ത വര്‍ഗ്ഗീയവാദികള്‍ വൈദേശികാത്മ ചിന്ത അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതു വേറൊരുകാര്യം.

ആരാധനക്രമം – വിശ്വാസത്തിന്റെ ഒരു ശ്രോതസ്സ്‌
ആരാധനക്രമം സഭയുടെ വിശ്വാസ ത്തിന്റെ ആഘോഷമാണ്‌. ഈ ആഘോ ഷം വിശ്വാസം ഫലപ്രദമായി കൈമാറു ന്നതിനുള്ള വേദികൂടിയാണല്ലോ. നമ്മുടെ വിശ്വാസം ഏതാണ്ട്‌ സമഗ്രമായ രീതിയില്‍ നമുക്ക്‌ ആരാധനക്രമത്തിലൂടെ ലഭിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ ആരാധനക്രമത്തിന്റെ ഭദ്രതയ്‌ക്കും സ്ഥായീഭാവത്തിനുമെല്ലാം ഓര്‍ത്തഡോക്‌സ്‌ സഭകളും മറ്റും ഏറെ പ്രാധാന്യം നല്‍കുന്നത്‌. അവര്‍ ആരാധനക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ വ്യഗ്രത കാട്ടാറില്ലല്ലോ.
സഭാചരിത്രത്തിലെ പിതാക്കന്മാ രുടെ കാലഘട്ടത്തില്‍ രൂപംകൊണ്ട ആരാധനക്രമങ്ങളാണ്‌ നമ്മുടെ വിശ്വാസത്തിന്റെ ഏറ്റം വലിയ സാക്ഷ്യം. അതില്‍ നിന്നു ഏറെ മാറിപ്പോകാതിരിക്കാനാണ്‌ നാമെന്നും പരിശ്രമിക്കേണ്ടത്‌. മാറി മാറി വരുന്ന സാംസ്‌ക്കാരികരൂപങ്ങളോട്‌ ആരാധനക്രമത്തെ അനുരൂപപ്പെടുത്താന്‍ ആവേശം കാട്ടുമ്പോള്‍ വിശ്വാസത്തിന്റെ വിലപ്പെട്ട കാഴ്‌ചപ്പാടുകളാകും നഷ്‌ടപ്പെടുക. വിശ്വാസത്തെ സംരക്ഷിക്കുന്നതിനാണ്‌ സംസ്‌ക്കാരം സഹായിക്കേണ്ടത്‌. അല്ലാതെ മാറി മറയുന്ന സാംസ്‌ക്കാരിക രൂപങ്ങള്‍ക്കനുസരിച്ചു വിശ്വാസം വളച്ചൊടിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയല്ല വേണ്ടത്‌.

ഇന്നിപ്പോള്‍ കൂടുംബരംഗത്തെക്കുറിച്ചു പാശ്ചാത്യദേശങ്ങളില്‍ ചിലര്‍ പറഞ്ഞുവയ്‌ക്കുന്നത്‌ സമൂഹത്തിലെ മാറ്റ ങ്ങള്‍ക്കനുസരിച്ച്‌ സഭയുടെ വിശ്വാസവും ധാര്‍മ്മികതയും അതിനോടു അനുരൂപപ്പെടുത്തി കൊണ്ടുപോകണമെന്നാണല്ലോ. ഈയിടെ ഒരു പണ്ഡിതന്‍ വാദിച്ചത്‌ ഇങ്ങനെ: സഭയുടെ വിശ്വാസത്തിന്റെ നിലപാടുകളില്‍ നിന്ന്‌ ആധുനിക സംസ്‌ക്കാരം ഏറെ മാറിപ്പോയിരിക്കുന്നു. (വിവാഹമോചന കാര്യങ്ങള്‍, അവിവാഹിതരുടെ സഹവാസം തുടങ്ങിയ ഉദാഹരണങ്ങള്‍) അതിനാല്‍ സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം വരണം!! എങ്കില്‍ പിന്നെ സഭയുടെ ആവശ്യമുണ്ടോ, സംസ്‌ക്കാരത്തിന്റെ ഒഴുക്കിനനുസരിച്ച്‌ നീന്തിയാല്‍ മതിയല്ലോ എന്നാണ്‌ പലരും ചോദിക്കുന്നത്‌. വിശ്വാസം സംസ്‌ക്കാരത്തെ പിന്തുടരുകയല്ല, സംസ്‌ക്കാരത്തെ രൂപപ്പെടുത്തുകയാണു വേണ്ടത്‌ എന്നു തോന്നുന്നു. ആരാധനക്രമത്തില്‍ വന്നുകൂടുന്ന വികലതകള്‍ വിശ്വാസത്തിന്റെ ശൈഥില്യത്തിനാണ്‌ ഇടയാക്കുക.

മാര്‍ ജോസഫ് പവ്വത്തില്‍