Home / admin

admin

ആചാരങ്ങളിലെയും ചിഹ്നങ്ങളിലെയും സാത്താനികത

acharangal

ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ യോഗയുടെ പ്രചാരകരായി രംഗത്തുവരുകയും ചെയ്തതോടെ യോഗാഭ്യാസ മുറകളും അതുകൊണ്ടുള്ള പ്രയോജനങ്ങളും പൊതുസമൂഹം വിലയിരുത്തുകയും ഒട്ടേറെപ്പേര്‍ യോഗാപരിശീലനം ആരംഭിക്കുകയും ചെയ്തു. ചില മുസ്ലീം സംഘടനകള്‍ യോഗായിലെ ഒരു ഇനമായ സൂര്യ നമസ്കാരത്തിനെതിരേ രംഗത്തുവന്നതും ചില ഹൈന്ദവ …

Read More »

ലഹരിനുരയുന്ന വിവാദങ്ങള്‍

lahari-nurayunna

യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്ന നാള്‍ മുതല്‍ കേരളക്കരയില്‍ വിവാദങ്ങളുടെ ലഹരി നുരയുകയാണ്. സ്റ്റാര്‍ എണ്ണം കുറഞ്ഞ ബാറുകള്‍ പൂട്ടാനും സ്റ്റാറ്റസ് മാറ്റി സ്റ്റാര്‍ എണ്ണം കൂട്ടിയാല്‍ പൂട്ടിയ ബാറുകളും തുറക്കാനും അനുമതി നല്‍കുന്ന വിചിത്ര മദ്യനയം കൊണ്ട് മദ്യവിരുദ്ധരെയും മദ്യാരാധകരെയും (നമ്മുടെ മദ്യമുതലാളിമാരില്‍ പലരും മദ്യപാനികള്‍ അല്ലാത്തതിനാലും മദ്യപാനികളെക്കാള്‍ മദ്യമുതലാളിമാരെയാണ് മദ്യനയം ലക്ഷ്യമിടുന്നത് …

Read More »

60 വര്‍ഷം പിന്നിടുന്ന തെക്കന്‍ മിഷന്‍

thekkan-mission

മാര്‍ ജോസഫ് പെരുന്തോട്ടം 1.    ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിതമുന്നേറ്റം ആറുപതിറ്റാണ്ട് പിന്നിടുകയാ ണ്. തെക്കേ അതിര്‍ത്തി പമ്പാനദിയായി നിജപ്പെടുത്തപ്പെട്ടിരുന്ന സീറോമലബാര്‍ സഭയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വ്യാപ്തി, കൊല്ലം, തിരുവനന്തപുരം, കോട്ടാര്‍ എന്നീ ലത്തീന്‍ രൂപതകളുടെ ഭൂപ്രദേശവുംകൂടി ഉള്‍പ്പെടുത്തി കന്യാകുമാരി വരെ വികസിപ്പിച്ചു. ഈ പ്രദേശമാണ് അതിരൂപതയുടെ തെക്കന്‍മിഷന്‍ എന്ന് അറിയപ്പെടുന്നത്. പൗരസ്ത്യസഭാകാര്യാലയം 1955 ഏപ്രില്‍ 25 …

Read More »

സുറിയാനി പഠനം 1

suriyani-1

മാര്‍ത്തോമ്മാ നസ്രാണികളായ നമ്മുടെ പൂര്‍വ്വികര്‍ സുറിയാനി ഭാഷയില്‍ ദൈവാരാധന നടത്തുവാന്‍മാത്രം പ്രാവീണ്യമുള്ളവരായിരുന്നുവോ? ഈശോയുടെയും ശ്ലീഹന്മാരുടെയുമൊക്കെ കാലയളവില്‍ ലോകം മുഴുവനിലും പ്രത്യേകിച്ച് കിഴക്കന്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന വാണിജ്യഭാഷയായിരുന്നു അറമായ അഥവാ സുറിയാനി.  ഇന്ത്യയും മധ്യപൂര്‍വ്വദേശങ്ങളും തമ്മില്‍ വളരെ അടുത്ത കച്ചവടബന്ധം ഉണ്ടായിരുന്നതായും അതിനാല്‍തന്നെ സുറിയാനിഭാഷ ഇന്ത്യയില്‍ കാര്യമായി പ്രചരിച്ചിരുന്നതായും ചരിത്രസാക്ഷ്യങ്ങളുണ്ട്. അശോകചക്രവര്‍ത്തിയുടെ ശാസനകള്‍ വരെ അറമായ അഥവാ …

Read More »

വിശ്വാസവും സൌഹൃദവും

faith-and-friendship

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ ‘അഹാബാ’ എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിലെ ‘ഫിലിയാ’ യായുടെ അര്‍ത്ഥം സൗഹൃദപരമായ സ്നേഹം എന്നാകുന്നു. വ്യക്തികളുമായു ള്ള ഹൃദയപൂര്‍വ്വമായ സ്‌നേഹബന്ധത്തിന്റെ പ്രകാശനമാണ് സൗഹൃദം. യഥാര്‍ ത്ഥ വിശ്വാസം സൗഹൃദത്തിന്റെ ഫലം പുറപ്പെടുവിക്കും. സൗഹൃദത്തിന്റെ …

Read More »

സഭകളുടെ വ്യക്തിത്വം

sabhakal

മാര്‍ ജോസഫ് പവ്വത്തില്‍ സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യയിലെവിടെയും അജപാലന ശുശ്രൂഷയും പ്രേഷിതപ്രവര്‍ത്തനവും നടത്താന്‍ അവകാശം വേണമെന്ന് CBCI  യിലും റോമിലെ സിനഡുകളിലും മറ്റും നമ്മള്‍ വാദിച്ചതിന്റെയും ചര്‍ച്ചചെയ്തതിന്റെയും ഫലമായി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഖണ്ഡിതമായി ഒരു തീരുമാനമെടുത്തതിന്റെ ഫലമായിട്ടാണ് കേരളത്തിനു പുറത്ത് കല്യാണ്‍രൂപത നമുക്കായി അനുവദിച്ചത്. ഭാരതത്തില്‍ മൂന്നു സഭകളുണ്ടെന്നും അവര്‍ക്ക് അവരുടേതായ ഭരണസമിതികളുണ്ടായിരിക്കണമെന്നും …

Read More »

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..!

confusion

ഇവിടെ വിശകലനവിധേയമാകുന്ന സംഭവവികാസത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യതിരുവിതാംകൂറില്‍ സീറോമലബാര്‍ സഭയിലെ വിശ്വാസതീക്ഷ്ണതയില്‍ ആരുടെയും പിന്നിലല്ലായെന്നഭിമാനിക്കുന്ന പുരാതന സുറിയാനി കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരിടവകയിലെ 7 -ാം വാ ര്‍ഡാണ്. സ്ഥലനാമം വെളിപ്പെടുത്താന്‍ മടിക്കുന്നതുകൊണ്ട് സംഭവം യാഥാര്‍ത്ഥ്യമല്ലയെന്ന് കരുതേണ്ട. ബഹു. വികാരിയച്ചന്റെ ക്ഷണപ്രകാരം സണ്‍ഡേസ്‌കൂള്‍ പി. റ്റി. എഫ്. സമ്മേളനത്തില്‍ ”സഭാത്മക ആദ്ധ്യാത്മികതയും വിശ്വാസപരിശീലനവും കുടുംബങ്ങളില്‍” എന്ന വിഷയത്തെക്കുറിച്ച് …

Read More »

ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?

catholic-church

സഭ ഏകമാണെന്ന് നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുകയും സഭ അങ്ങനെ പഠിപ്പിക്കുകയും നാം അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ നാം സീറോ മലബാറുകാര്‍, മറ്റുചിലര്‍ സീറോ മലങ്കരക്കാര്‍, ഇനിയും വേറെ ചിലര്‍ ലത്തീന്‍കാര്‍ എന്നൊക്കെ വേര്‍തിരിവുള്ളത് എന്തുകൊണ്ടാണ്? ഇപ്രകാരമുള്ള വേര്‍തിരിവുകള്‍ ഈശോയുടെ സഭയില്‍ ഭിന്നിപ്പിനു കാരണമാവുകയല്ലേ ചെയ്യുന്നത്? ശരിയാണ്. ഒറ്റനോട്ടത്തില്‍ നമുക്ക് അങ്ങനെ തോന്നിയേക്കാം. എന്നാല്‍ ഈ …

Read More »

നമ്മുടെ വിദ്യാലയങ്ങള്‍ എങ്ങനെ പോകുന്നു ?

christian-school

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ വിദ്യാലയവര്‍ഷം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കോട്ടങ്ങള്‍ തിരുത്തി ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍വേണ്ട ഒരുക്കത്തോടെ ഒരു പുതു വര്‍ഷത്തിനു ആരംഭം കുറിക്കുകയാണല്ലോ. ഈ ഒരുക്കം എളുപ്പമുളള കാര്യമല്ല. വിദ്യാഭ്യാസരംഗം ഇന്ന് ഏറെ സങ്കീര്‍ണ്ണമാ യിരിക്കുകയാണ്. എല്ലാ തലങ്ങളെക്കുറിച്ചുമുളള ചര്‍ച്ച ഒരു ലേഖനത്തില്‍ ഒതുക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്രൈസ്തവര്‍ക്ക് താല്‍പര്യമുണ്ടായിരിക്കേണ്ട ഒരു …

Read More »

Powered by themekiller.com watchanimeonline.co